SignIn
Kerala Kaumudi Online
Friday, 06 November 2026 1.03 PM IST

പേളും ക്രിസ്റ്റലും ചേർന്നൊരുക്കിയ വിസ്‌മയം; തൃഷയുടെ പിങ്ക്‌ സാരിയുടെ ഫാഷൻ രഹസ്യങ്ങളറിയാം, വില ഇങ്ങനെ

trisha-krishnan
വിജയും തൃഷയും വധൂവരന്മാ‌ർക്കൊപ്പം

ചെന്നൈ: വിവാഹസത്‌ക്കാരത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും തെന്നിന്ത്യൻ നടി തൃഷ‌ കൃഷ്‌ണനും ഒന്നിച്ചെത്തിയ വാർത്തകൾ ചർച്ചയാവുകയാണ്. എന്നാൽ, ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയതാകട്ടെ തൃഷ കൃഷ്‌ണന്റെ ഗ്ലാമർ ലുക്കിലാണ്. രാഷ്‌ട്രീയ നേതാവ് വൈ എസ് അനിൽ റെഡിയുടെ മകൾ ശ്രേയയുടെയും ഉജ്ജ്വലിന്റെയും വിവാഹാഘോഷങ്ങളുടെ ഭാഗമായ ചടങ്ങിലെ താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

വിവാഹവിരുന്നിൽ തൃഷ തിരഞ്ഞെടുത്തത് അതിമനോഹരമായ പൗഡർ പിങ്ക് നിറത്തിലുള്ള നെറ്റ് സാരിയായിരുന്നു. ലാളിത്യവും ആഡംബരവും ഒരുപോലെ ഒത്തിണങ്ങിയ ഈ സാരി താരത്തിന്റെ ലുക്കിന് പുത്തൻ ഭംഗി നൽകി. റൂജെ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ സാരിക്ക് ഏകദേശം 80,000 രൂപ വിലമതിപ്പുള്ളതായാണ് ഗൂഗിൾ ലെൻസ് ഉപയോഗിച്ചുള്ള തിരച്ചിലിൽ കണ്ടെത്താനായത്. പേൾസ്, സ്വീക്വിൻസ്, ക്രിസ്റ്റലുകൾ എന്നിവ ഉപയോഗിച്ച് കൈകൊണ്ട് എംബ്രോയിഡറി ചെയ്‌ത ട്യൂൾ സാരിയുടെ പല്ലുവിലെ മനോഹരമായ ടാസൽ ഡിസൈനുകളും വേറിട്ട് നിൽക്കുന്നു.

സാരിക്ക് മാറ്റുകൂട്ടിയത് ഫുൾ സ്ലീവിൽ കൈകൊണ്ട് എംബ്രോയി‌ഡറി ചെയ്‌ത ബ്ലൗസാണ്. അരക്കെട്ടിന് സമീപമുള്ള ടാസലുകളും കൈകളിലെ ഫെതർ ഡീറ്റെയിലുകളും ബ്ലൗസിനെ കൂടുതൽ സ്റ്റൈലിഷാക്കി. സാധാരണയായി ഒറ്റപ്ലീറ്റിൽ സാരിയുടുക്കാറുള്ള താരം ഈ സാരി ചെറിയ പ്ലീറ്റുകളാക്കിയാണ് ഉടുത്തിരുന്നത്. ലുക്കിന് രാജകീയ ഭംഗി പകരാൻ വീതിയുള്ള ചോക്കറും അതിനൊത്ത കമ്മലുകളുമാണ് തൃഷ തിരഞ്ഞെടുത്തത്. മേക്കപ്പിലും പിങ്ക് നിറത്തിന്റെ മനോഹാരിത നിലനിർത്തി.

വിജയ്‌ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ചടങ്ങുകൾക്കിടയിലും തൃഷയുടെ ഫാഷൻ സെൻസ് ശ്രദ്ധ നേടിയിരുന്നു. അന്ന് ഐസ് ബ്ലൂ നിറത്തിലുള്ള സിൽക്ക് സാരിയായിരുന്നു താരത്തിന്റെ വേഷം. ഒഴുകിയിറങ്ങുന്ന പല്ലുവും സ്റ്റഡ് നെക്ലേസും അതിനൊത്ത കമ്മലുകളും ലുക്കിന് രാജകീയ ഭംഗി നൽകി. വിജയ്‌ മുഖ്യമന്ത്രിയായ ശേഷമുള്ള സ്വാതന്ത്ര്യദിന ചടങ്ങുകൾക്കിടയിലും തൃഷ സാന്നിദ്ധ്യമറിയിച്ചു. അന്ന് മസ്റ്റാർഡ് യെല്ലോ നിറത്തിലുള്ള ക്രേപ് സിൽക്ക് സാരിക്കൊപ്പം കോൺട്രാസ്റ്റ് ഗ്രീൻ ബ്ലൗസാണ് താരം ധരിച്ചത്.



English Summary

Trisha Krishnan dazzled in an ₹80,000 pink saree as she attended a Chennai wedding reception alongside Vijay.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISHA KRISHNAN, TRISHA KRISHANAN PINK SAREE, FASHION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE