കേരളത്തിൽ നവംബർ, ഡിസംബർ മാസങ്ങളിൽ താരതമ്യേന തണുപ്പുള്ള കാലാവസ്ഥയാണ്. മഞ്ഞും വരണ്ട കാറ്റും കാരണം എപ്പോഴും മുടിയിലും ശിരോചർമത്തിലും വരൾച്ച അനുഭവപ്പെടാം. കൂടാതെ, താരൻ, കടുത്ത മുടികൊഴിച്ചിൽ എന്നീ പ്രശ്‌നങ്ങളും ഉണ്ടായേക്കാം. ഈ കാലാവസ്ഥയിൽ മുടിയിലെ ഈർപ്പം നിലനിർത്തി സംരക്ഷിക്കേണ്ടത് പ്രധാനമാണ്. അതിന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന കാച്ചിയ എണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണയോ ബദാം എണ്ണയോ എടുക്കുക. ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിന് മുകളിൽ മറ്റൊരു പാത്രം വച്ച് അതിൽ എണ്ണ ഒഴിച്ച് ഡബിൾ ബോയിൽ ചെയ്യുക. ഇളം ചൂടോടെ തന്നെ ശിരോചർമത്തിലും മുടിയിലും പുരട്ടിക്കൊടുക്കുക. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
മുടിക്ക് മൃദുത്വം നൽകാനും വരൾച്ച മാറ്റാനും സഹായിക്കുന്ന പ്രകൃതിദത്ത മാസ്‌കുകൾ ഉപയോഗിക്കുക. ഉലുവ കഞ്ഞിവെള്ളത്തിൽ കുതിർത്ത് അരച്ച് പുരട്ടുന്നത് താരൻ മാറ്റാനും മുടി വളരാനും സഹായിക്കും.
മുടി ഷാംപൂ ചെയ്യുമ്പോൾ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഷാംപൂ അമിതമായാൽ മുടി വരൾച്ച കൂടും. കെമിക്കൽ ഷാംപൂവിന് പകരം ചെമ്പരത്തി താളി, ചെറുപയർ പൊടി എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്. നിർബന്ധമായും കണ്ടീഷണർ ഉപയോഗിക്കുക. ഇത് മുടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
Cold weather during November and December can cause dry hair, scalp dryness, dandruff, and increased hair fall in Kerala. Regular oil massages, natural hair masks, and avoiding excessive shampooing can help maintain moisture. Using a suitable conditioner is also important to keep hair soft, hydrated, and healthy during winter.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |