കേരളത്തിൽ പുരപ്പുറ സോളാർ വ്യാപകമാണ്. വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവുണ്ടാക്കാംഎന്നതുതന്നെയാണ് കൂടുതൽപ്പേരെയും പദ്ധതിയിലേക്ക് ആകർഷിക്കുന്നത്. മാത്രമല്ല ഗ്രിഡിലേക്ക് കൊടുക്കുന്ന മിച്ച വൈദ്യുതിക്ക് വിലയായി പണവും കിട്ടും. എന്നാൽ ഇതൊന്നുമല്ല കാര്യം. പുരപ്പുറ സോളാർ പദ്ധതി നമുക്ക് മികച്ചൊരു സമ്പാദ്യമാക്കാൻ പറ്റുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. ഇതിലൂടെ 25 വർഷംകാെണ്ട് 50 ലക്ഷത്തോളം രൂപ സമ്പാദിക്കാൻ കഴിയുമെന്നും അവർ പറയുന്നു. സാധാരണ വീട്ടിൽ സ്ഥാപിക്കുന്ന മൂന്നുകിലോവാട്ട് സോളാർ പ്ലാന്റുകൊണ്ടാണ് ഇത്രയധികം പണം സമ്പാദിക്കാൻ കഴിയുന്നത്. അത് എങ്ങനെയെന്ന് നോക്കാം.
മൂന്നുകിലോവാട്ട് പ്ലാന്റ് ദിവസവും 12 യൂണിറ്റ് കറണ്ടാണ് ഉല്പാദിപ്പിക്കുന്നത്. മാസക്കണക്കിൽ ഇത് 360 യൂണിറ്റാവും.(കാലാവസ്ഥയ്ക്കനുസരിച്ച് ഇതിൽ മാറ്റം ഉണ്ടാവാം). 360 യൂണിറ്റ് ഉല്പാദിപ്പിച്ചാൽത്തന്നെ 2500 രൂപവരെ കറണ്ട് ബിൽ വന്നുകൊണ്ടിരുന്ന ഒരു വീട്ടിലെ ബിൽ പൂജ്യത്തിലേക്ക് എത്തിക്കാം. അപ്പോൾ കറണ്ട് ബിൽ ഇനത്തിലുള്ള പണം കൈയിലിരിക്കും. പ്ലാന്റ് സ്ഥാപിക്കാൻ എടുത്ത ബാങ്ക് ലാേണിന്റെ ഇഎംഐ അടയ്ക്കുന്നുണ്ടെങ്കിലും അത് രണ്ടായിരം രൂപയ്ക്ക് മുകളിലേക്ക് വരില്ല. ആ വകയ്ക്ക് രണ്ടായിരം പോയാലും ബാക്കി 500രൂപ കൈയിലിരിക്കും.
പകൽ സമയങ്ങളിൽ സോളാൽ വൈദ്യുതി ഉപയോഗിച്ച് ഇൻഡക്ഷൻ കുക്കർ, എയർ ഫ്രയർ തുടങ്ങിയ പ്രവർത്തിപ്പിക്കുന്നതിലൂടെ പാചകവാതകത്തിന്റെ ചെലവ് കുറയ്ക്കാം. ഇതിലൂടെ മാസം 800 രൂപയാേളം ലാഭിക്കാനാവും. കറണ്ടുബില്ലിലെയും പാചക വാതകത്തിലെയും ലാഭം ചേരുമ്പോൾ 1300 രൂപയോളം കൈയിലെത്തും.
ഇനി വൈദ്യുത വാഹനങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ പെട്രോളടിക്കാൻ ചെലവാക്കുന്ന കാശും മിച്ചംപിടിക്കാം. ഇങ്ങനെ മിച്ചംപിടിക്കുന്ന കാശ് കയ്യിലിരുന്നാൽ മറ്റ് കാര്യങ്ങൾക്ക് ചെലവായിപ്പോകും. അതിനാൽ ആ പണം മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപിച്ചാൽ നിശ്ചിത വർഷം കഴിയുമ്പോൾ നിങ്ങൾ ലക്ഷപ്രഭുക്കളായി മാറിയിരിക്കും. ലാഭിക്കുന്ന പണത്തിന്റെ ഏകദേശകണക്കുവച്ച് മാസം നിശ്ചിത തുക അക്കൗണ്ടിൽ നിന്ന് പിടിക്കുന്ന തരത്തിൽ ഓട്ടോ ഡെബിറ്റ് ക്രമീകരിച്ചാൽ നിക്ഷേപം കൂടുതൽ സുഗമാകും. മികച്ച ലാഭം കിട്ടുന്ന പദ്ധതികൾ നോക്കിവേണം നിക്ഷേപിക്കാൻ എന്നകാര്യം മറക്കരുത്.
മാസം 5000 രൂപ വീതം 25 വർഷം നിക്ഷേപിക്കുന്ന ഒരാളുടെ മൊത്തം നിക്ഷേപം 15 ലക്ഷം രൂപയായിരിക്കും.ഈ നിക്ഷേപം എട്ടുശതമാനം വാർഷിക നിരക്കിൽ വളർന്നാൽ 25 വർഷം കൊണ്ട് ഏകദേശം 47 ലക്ഷം രൂപയിലധികം ലഭിക്കും. വാർഷിക വളർച്ചാനിരക്കിൽ വരുന്ന വർദ്ധനവനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ടാവും.
Rooftop solar installations are becoming increasingly popular in Kerala. With electric vehicles gaining market share, more people are turning to solar power to significantly reduce their electricity bills.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |