ചിക്കൻ വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ചിക്കൻ കറി, ഫ്രൈ, ചിക്കൻ ബിരിയാണി തുടങ്ങി ചിക്കൻ വിഭവങ്ങളുടെ നീണ്ട ലിസ്റ്റ് തന്നെ ഇന്ന് കടകളിലുണ്ട്. എന്നാൽ ചിക്കൻ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രത്യേകിച്ച് കഴിച്ച് കഴിയുമ്പോൾ.
ചിക്കൻ കഴിച്ച് കഴിഞ്ഞയുടൻ പാൽ കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതല്ലെന്നാണ് പല ആരോഗ്യ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. ചിക്കനും പാലും പ്രോട്ടീൻ സമ്പന്നമായ വിഭവങ്ങളാണ്. ഇത് രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. ചിക്കൻ കഴിച്ചയുടൻ പാൽ കുടിക്കുന്നത് ചിലരിൽ വയറിളക്കം, വായു പ്രശ്നങ്ങൾ, വയറുവേദന എന്നിവയ്ക്ക് കാരണമാകാം. ഇത് ദഹനപ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം. ചിക്കൻ, ബീഫ് പോലുള്ള കട്ടിയായ ഭക്ഷണങ്ങൾ കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറുകൾക്കുശേഷം പാൽ കുടിക്കുന്നതാണ് ഉചിതം.
ഇതിനൊപ്പം ഒരു വെറൈറ്റി ചിക്കൻ വിഭവം കൂടി പരിചയപ്പെടാം. ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന കുക്കർ ചിക്കൻ കറി അല്ലെങ്കിൽ ബാച്ചിലർ ചിക്കൻ കറിയുടെ റെസിപ്പി അറിയാം.
Health experts advise caution about drinking milk immediately after eating chicken. While there is no scientific evidence that combining chicken and milk is harmful, some people may experience bloating, stomach pain, diarrhea or digestive discomfort. It is generally suggested to wait one to two hours after eating chicken or other heavy foods before drinking milk.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |