ചോറിനൊപ്പവും ചോറിന് ശേഷവും മലയാളികൾ കഴിക്കാനിഷ്ടപ്പെടുന്ന ഒന്നാണ് രസം. ദഹനത്തിനും ഇത് മികച്ചതാണ്. തയ്യാറാക്കാൻ വളരെ എളുപ്പമായതിനാൽ മിക്ക ദിവസങ്ങളിലെയും വിഭവങ്ങളിൽ രസവും ഇടം പിടിക്കാറുണ്ട്. രസമുപയോഗിച്ച് ഈസിയായി തയ്യാറാക്കാനാവുന്ന വിഭവമാണ് രസം റൈസ്. ഇതിൽ നെല്ലിക്ക കൂടി ചേർത്താൽ ആരോഗ്യത്തിന് ഏറെ ഗുണകരമായ രസം നെല്ലിക്ക റൈസ് റെഡി.
പരിപ്പ്, അരി എന്നിവ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ചെറിയ കഷ്ണങ്ങളായി മുറിച്ച നെല്ലിക്ക, തക്കാളി, വെളുത്തുള്ളി, കുരുമുളക്, മസാലപ്പൊടികൾ, ജീരകം എന്നിവ മിക്‌സിയിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കണം.
ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കിയതിനുശേഷം മസാലപ്പൊടികൾ ചേർക്കണം. രസം പൊടി ചേർക്കുന്നത് രുചി കൂട്ടും. ചൂടായി വരുമ്പോൾ നേരത്തെ തയ്യാറാക്കിയ പേസ്റ്റ് ചേർക്കാം. ഇതിലേയ്ക്ക് കുതിർത്ത അരി, പരിപ്പ്, നെല്ലിക്ക കഷ്ണങ്ങളാക്കിയത് എന്നിവ ചേർക്കണം. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിക്കണം. അല്പം മല്ലിയില മുകളിൽ വിതറാം. ചെറുചൂടോടെ ആസ്വദിച്ച് കഴിക്കാം.
Rasam amla rice is a simple, nutritious dish that combines the tangy flavours of rasam and gooseberry. To prepare it, grind chopped amla, tomato, garlic, pepper, cumin and spices into a paste. Heat ghee in a pan, add spices and the paste, then mix in soaked rice, lentils, amla, water and salt. Cook thoroughly and garnish with coriander leaves.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |