SignIn
Kerala Kaumudi Online
Sunday, 05 July 2026 6.49 PM IST

ഇനി പച്ചരി വേണ്ട; മിനിട്ടുകൾക്കുള്ളിൽ നല്ല കിടിലൻ അപ്പം ചുട്ടെടുക്കാം, രുചിയും ആരോഗ്യവും ഒരുമിച്ച്

appam
പ്രതീകാത്മക ചിത്രം

മലയാളികൾക്ക് പൊതുവെ ഇഷ്ടമുള്ള പ്രഭാതഭക്ഷണമാണ് അപ്പം. സാധാരണയായി പച്ചരി ഉപയോഗിച്ചാണ് അപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. പക്ഷേ ഇതിൽ ഒരു വെറൈറ്റി പിടിച്ചാലോ? ആരോഗ്യത്തിന് വളരെ നല്ലതായ റാഗി ഉപയോഗിച്ച് അപ്പം ഉണ്ടാക്കി നോക്കിയാലോ? കാൽസ്യം, പ്രോട്ടീൻ, നാരുകൾ, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് റാഗി. ഇത് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്നതാണ്. എങ്ങനെ റാഗി അപ്പം ഉണ്ടാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. റാഗി
  2. വെള്ളം
  3. തേങ്ങ
  4. ചോറ്
  5. ഉപ്പ്

തയ്യാറാക്കുന്ന രീതി

ആദ്യം രണ്ട് കപ്പ് റാഗിപ്പൊടിയിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്തിളക്കുക. ശേഷം ഒരു കപ്പ് ചിരകിയ തേങ്ങയിലേക്ക് ഒരു കപ്പ് ചോറ്, കാൽ കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കണം. ഇതിലേക്ക് റാഗി കലക്കി വച്ചത് കൂടി ചേർത്ത് ഒരിക്കൽ കൂടി അരച്ചെടുക്കാം. ശേഷം ഈ മാവ് രാത്രി മുഴുവൻ പുളിക്കാനായി മാറ്റിവയ്ക്കണം. രാവിലെ മാവ് ഉപയോഗിച്ച് നല്ല കിടിലൻ റാഗി അപ്പം ചുട്ടെടുക്കാം. ഇൻസ്റ്റന്റായിട്ടുള്ള അപ്പം വേണ്ടതെങ്കിൽ ബേക്കിംഗ് സോഡയോ ബേക്കിംഗ് പൗഡറോ ചേർത്ത് അൽപ്പസമയം മാറ്റി വയ്ക്കുക. ശേഷം മാവ് ഉപയോഗിച്ച് അപ്പം ചുട്ടെടുക്കാം. ഇതിനോടൊപ്പം പാലും പഞ്ചസാരയും ചേർത്ത് കഴിക്കാം.

A post shared by Kavitha Ravichandran (@sakarasaathamum_vadakarium)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAGI APPAM RECIPE, HEALTHY BREAKFAST, FINGER MILLET APPAM, RAGI APPAM MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY