ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് വെള്ളരിക്ക. ഇതിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറ കൂടിയാണ് വെള്ളരിക്ക. കലോറി കുറവായതിനാലും നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ വെള്ളരി സഹായിക്കുന്നു. ഇക്കാരണങ്ങളാൽ മിക്കവരും ഭക്ഷണത്തിൽ വെള്ളരി പതിവായി ഉൾപ്പെടുത്താറുണ്ട്. അതേസമയം, വെള്ളരി കഴിക്കുമ്പോൾ കയ്പ്പ് അനുഭവപ്പെടുന്നതായി പലരും പറയാറുണ്ട്. ഇതിന് വീട്ടിൽതന്നെ പരിഹാരമാർഗം പരീക്ഷിക്കാം.
വെള്ളരിക്ക മുറിക്കുമ്പോൾ അടിഭാഗം അൽപം മുറിച്ചുമാറ്റണം. ഇനി ബാക്കിയുള്ള ഭാഗം കട്ടിംഗ് ബോർഡിലോ മറ്റോ ഉരയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോൾ വെളുത്ത ദ്രാവകം പുറത്തുവരും. കുക്കുർബിറ്റാസിൻ എന്ന ഈ ദ്രാവകമാണ് കയ്പ്പ് രുചിക്ക് കാരണം. മത്തങ്ങ, തണ്ണിമത്തൻ എന്നിവയിലും ഇത് അടങ്ങിയിട്ടുണ്ട്. അടിഭാഗം ഉരസുമ്പോൾ കുക്കുർബിറ്റാസിൻ പുറത്തുപോവുകയും കയ്പ്പ് രുചി മാറാൻ സഹായിക്കുുകയും ചെയ്യുന്നു.
Cucumbers are rich in water, fibre, vitamin K, potassium and magnesium, making them useful for weight management. Rubbing the cut end of a cucumber can help reduce bitterness caused by cucurbitacin. The article also shares storage tips, including wrapping cucumbers individually, washing them before use and keeping them away from ethylene-producing fruits to prevent spoilage.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |