SignIn
Kerala Kaumudi Online
Monday, 12 October 2026 3.06 PM IST

പൊടിമസാല വേണ്ട, അരച്ച മസാലക്കൂട്ടിൽ കിടിലൻ എഗ് ഗീ റോസ്റ്റ്, റെസ്റ്റോറന്റ് രുചി ഇനി വീട്ടിലും

egg-ghee-roast
എഗ് ഗീ റോസ്റ്റ്

മുട്ട ഉപയോഗിച്ചുള്ള വിഭവങ്ങളോട് പലർക്കും ഒരു പ്രത്യേക ഇഷ്‌ടമാണ്. അങ്ങനെയെങ്കിൽ ഏത് തരം ഭക്ഷണത്തിനൊപ്പവും ആസ്വദിച്ച് കഴിക്കാനാകുന്ന രുചികരമായ എഗ് ഗീ റോസ്റ്റ് തയ്യാറാക്കിയാലോ? പൊടിച്ച മസാലയ്‌ക്ക് പകരം സുഗന്ധദ്രവ്യങ്ങൾ അരച്ചുചേർത്താണ് ഇതിനായുള്ള മസാലക്കൂട്ട് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽതന്നെ റെസ്റ്റോറന്റ് സ്റ്റൈൽ എഗ് ഗീ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

  1. മല്ലി- മൂന്ന് സ്‌പൂൺ
  2. ജീരകം, പെരുംജീരകം, കുരുമുളക്- ഒരു സ്‌പൂൺ
  3. ഉലുവ- ഒരു നുള്ള്
  4. ഏലയ്‌ക്ക്, ജാതിപത്രി, പട്ട ,ഗ്രാമ്പൂ (ആവശ്യത്തിന്)
  5. വെളുത്തുള്ളി - എട്ട് അല്ലി
  6. കാശ്‌മീരി മുളക്, വാളമ്പുളി (കുതിർത്തത്)
  7. അല്‌പം ശർക്കര
  8. മുട്ട പുഴുങ്ങിയത്
  9. നെയ്യ്
  10. കറിവേപ്പില
  11. രണ്ട് സവാള

തയ്യാറാക്കുന്ന വിധം

  • ഒന്നുമുതൽ ഏഴുവരെയുള്ള ചേരുവകൾ അധികം വെള്ളമില്ലാതെ മഷിപോലെ അരച്ചെടുക്കണം.
  • ഇരുമ്പുചട്ടിയിൽ കുറച്ചെണ്ണയും നെയ്യും ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക്‌ കറിവേപ്പിലയും കൊത്തിയരിഞ്ഞ സവാളയും ചേർത്ത് വറുത്തെടുക്കണം. ഇതിലേക്ക് നേരത്തെ അരച്ചുവച്ച അരപ്പും അൽപം വെള്ളവും ചേർത്ത് വഴറ്റിയെടുക്കണം. ഈ ഘട്ടത്തിൽ ആവശ്യത്തിനുള്ള ഉപ്പും ചേർക്കണം. ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് വീണ്ടും തിളപ്പിക്കുക. അൽപം കുറുകി വരുമ്പോഴേക്ക് ഇതിലേക്ക് പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് ചേർത്ത് പത്തുമിനിറ്റ് തിളപ്പിക്കാം. റോസ്‌റ്റ് പരുവത്തിലാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.

English Summary

Enjoy restaurant-style Egg Ghee Roast made with boiled eggs, freshly ground aromatic spices, Kashmiri chillies, tamarind, and ghee. This flavorful and easy recipe pairs perfectly with rice, chapati, dosa, or appam.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RESTAURANT STYLE FOOD, EGG GHEE ROAST RECIPE, COOKING TIPS, EASY COOKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE