SignIn
Kerala Kaumudi Online
Friday, 14 August 2026 5.04 PM IST

കിവിയുടെ തൊലി കഴിക്കാറുണ്ടോ? അറിയാം ആരോഗ്യഗുണങ്ങൾ

kiwi
കിവി

ആരോഗ്യസംരക്ഷണത്തിന് മികച്ച ഒന്നാണ് കിവി. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കൃത്യമായ ദഹനത്തിനും സഹായിക്കുന്നു. കിവിയുടെ രോമാവൃതമായ തൊലി കളയാറാണ് പതിവ്. എന്നാൽ കിവിയുടെ കാമ്പിനേക്കാൾ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഇതിന്റെ തൊലിയെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.

കിവിയുടെ തൊലിയിൽ ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം പോളിഫെനോകളും ഫ്ലേവനോയ്ഡുകളും ഫൈബറും തൊലിയിലുണ്ട്. അതിനാൽ കിവി തൊലിയോടുകൂടി കഴിക്കുമ്പോൾ ശരീരത്തിന് ലഭിക്കുന്ന ഫൈബർ 50 ശതമാനം, ഫോലേറ്റ് 32 ശതമാനം, വൈറ്റമിൻ ഇ 34 ശതമാനം വരെ വർദ്ധിക്കുന്നു. തൊലിയോടുകൂടി കഴിക്കുമ്പോൾ ഫൈബറിന്റെ അളവ് ഇരട്ടിയാകുന്നു. ഇത് ദഹനത്തിനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.

കിവി പഴത്തിന്റെ കാമ്പിനേക്കാൾ കൂടുതൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലാണ്. മാത്രമല്ല, വൈറ്റമിന്‍ സി അടങ്ങിയത് കൊണ്ട് ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മലബന്ധം അകറ്റാനും കിവിയുടെ തൊലി മികച്ചതാണെന്നാണ് വിദഗ്ദർ പറയുന്നത്. അതേസമയം, കിവിയുടെ തൊലി കഴിക്കുന്നതിന് ടവൽ അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് രോമങ്ങൾ ഉരച്ചുകളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷമാകണം. ആദ്യമായി കഴിക്കുന്നവർ കുറഞ്ഞ അളവിൽ മാത്രം കഴിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്.

English Summary

Health experts recommend consuming kiwi with its skin, highlighting its superior nutritional value. The skin is packed with antioxidants, fiber, polyphenols, and vitamins, significantly enhancing benefits for digestion, immunity, and gut health. Eating the skin can increase fiber intake by 50% and folate by 32%, offering more nutrients than the pulp alone.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIWI SKIN HEALTH BENEFITS, EATING KIWI WITH SKIN, HEALTH, KIWI FRUIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY