നിത്യജീവിതത്തിൽ ഏറെ ഉപകാരം ചെയ്യുന്ന ഉപകരണമാണ് സ്‌മാർട് ഫോണുകൾ. ജീവിതം എളുപ്പമാക്കാൻവേണ്ടി കണ്ടെത്തിയ സ്‌മാർട്‌ഫോൺ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ദിശ മാറ്റുകയും നമ്മെ അടിമകളാക്കി മാറ്റുകയും ചെയ്യുന്നു. ചെറിയ കുട്ടികൾ വിശേഷിച്ചും സ്‌മാർട്‌ഫോൺ അടിമകളാണ്. മുതിർന്നവരും ആവശ്യമുള്ളതും ഇല്ലാത്തതുമായ വീഡിയോകൾ കാണുന്ന ഡൂം സ്‌ക്രോളിംഗിന് അടിമകളാകാറുണ്ട്. ഇതുകാരണം അനാവശ്യമായ ആശങ്ക, ശ്രദ്ധ ലഭിക്കാത്ത കുഴപ്പങ്ങൾ,മറവി, മന്ദത എന്നിവയെല്ലാം എല്ലാവർക്കും ഉണ്ടാകുന്നു. ബുദ്ധിവികാസത്തിന് ഏറ്റവും ആവശ്യവും അറിവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടതുമായ പുസ്‌തക വായന ഇപ്പോൾ മരിച്ചു എന്നാണ് പ്രബുദ്ധരായവർ പറയുന്നത്. അതിനുപകരം സ്‌മാർട്‌ഫോണിൽ നിന്ന് ലഭിക്കുന്ന മുറി അറിവുകൾ പലരും വിശ്വസിക്കുന്നു.
ഫോൺ മാറ്റിവച്ച് ശ്രദ്ധ തിരികെ ലഭിക്കുന്ന എഴുത്തും വായനയിലേക്കും തിരികെ പോകുന്നത് തലച്ചോറിന് ഏറെ ഗുണംചെയ്യും. എന്നാൽ ആ ശീലത്തിലേക്ക് എങ്ങനെ കടക്കുമെന്നറിയാതെ പലരും കുഴങ്ങുന്നതാണ് ഇപ്പോൾ പതിവ്. ഇക്കാര്യം പ്രാവർത്തികമാക്കാൻ സഹായിക്കുന്ന ചില വഴികൾ ഇവയാണ്.
നമ്മൾ ഇരിക്കാനോ വിശ്രമത്തിനായി കിടക്കാനോ പോകുകയാണെങ്കിൽ പരമാവധി ദൂരേക്ക് ഫോൺ മാറ്റിവയ്‌ക്കുക. കാരണം നമ്മുടെ ഫോൺ തൊട്ടടുത്തുള്ളപ്പോൾ അവ നമ്മുടെ കൈയിൽ പെടാൻ അധികം സമയം വേണ്ട. അതുകാരണം പ്രശ്‌നപരിഹാരത്തിനുള്ള കഴിവും, ഐക്യുവും കുറഞ്ഞുപോകും. ക്രിയാത്മകതാ വിദഗ്ദ്ധനായ കാൾ ന്യൂപോർട്ട് പറയുന്നതനുസരിച്ച് വീട്ടിലുള്ളപ്പോൾ ഫോൺ കൃത്യമായി ഒരേ സ്ഥലത്ത് വയ്‌ക്കുക. ഫോൺ പരിശോധിക്കണം എന്നുതോന്നുമ്പോൾ അവിടെപോയി മാത്രം പരിശോധിക്കുക. ഒരിക്കലും അടുത്തുവയ്‌ക്കരുത്. ഫോൺ സമീപത്തില്ലാത്ത ബോറടിയെ നമുക്ക് എളുപ്പം മറികടക്കാൻ മനസ് മറ്റ് വഴികൾ തേടും. ഈ സമയം വായനക്കായി പരിഗണിക്കൂ.
ഡിജിറ്റൽ നോട്ടുകളും ഡിജിറ്റൽ നോട്ട്‌ബുക്കുകളും റീഡിംഗ് പ്‌ളാറ്റ്ഫോമുകളും ഇപ്പോൾ സുലഭമാണ്. എന്നാലും പരമാവധി ശരിയായ ബുക്ക് തന്നെ വായിക്കുക. വായിച്ച പുസ്‌തകത്തിലെ ഇഷ്‌ടമായതോ മനസിൽ തങ്ങിയതോ ആയ ഭാഗങ്ങളെക്കുറിച്ച് കുറിപ്പും തയ്യാറാക്കണം. പുസ്‌തകങ്ങളുടെ ഗന്ധവും മറ്റും മിക്കവരെയും വായനയിലേക്ക് തന്നെ കൂടുതൽ അടുക്കാൻ സഹായിക്കും.
വായനയ്‌ക്കായി തലച്ചോറിനെ പരുവപ്പെടുത്തേണ്ടതുണ്ട്. വായന ശീലമായ ആൾക്ക് പെട്ടെന്ന് അതിന് സാധിക്കും. എന്നാൽ അതത്ര ശീലമല്ലാത്ത ഒരാൾക്ക് ശ്രദ്ധ പോകാൻ ചുറ്റുമുള്ള ശബ്‌ദവും മറ്റ് ചെറുകാര്യങ്ങളും മതിയാകും. ഇതിന് പ്രതിവിധിയായി ദിവസവും ചെറിയ തോതിൽ വായിക്കുക. ക്രമേണ ശ്രദ്ധയോടെ വായിക്കാനുള്ള കഴിവ് ലഭിക്കും.
രാവിലെ ഉണരുമ്പോഴേ പലരും നോട്ടിഫിക്കേഷൻ നോക്കാനും ലൈക്ക് ചെയ്യാനും മൊബൈൽ കൈയിലെടുക്കാറുണ്ട്. ഇത് തീർത്തും ഒഴിവാക്കണം. രാവിലെ ഉണരാൻ അലാറത്തിനായി ടൈംപീസോ വാച്ചോ സെറ്റ് ചെയ്യണം. പരമാവധി മൊബൈൽ ദൂരെത്തന്നെ വയ്ക്കണം. മാത്രമല്ല ഫോണിന് പകരം രാവിലെ ആദ്യമേ ബുക്കോ പത്രമോ പോലെ തലച്ചോറിന് വ്യായാമം നൽകുന്ന കാര്യങ്ങൾ എടുത്ത് വായിക്കണം. സ്‌മാർട്‌ഫോണുകൾ പാടേ ഉപേക്ഷിക്കണം എന്ന് ഇതിന് അർത്ഥമില്ല. രാവിലെ ഉണർന്ന് ജോലികൾ ചെയ്യുമ്പോൾ ഓഡിയോ ബുക്കടക്കം വഴികളും ഉപയോഗിക്കാം. ചെറിയ തോതിൽ വായനയുടെ ഗുണം ഇതിലും ലഭിക്കും.
Putting away your phone and returning to reading and writing can improve brain health and concentration. However, many people struggle to develop this habit. Here are some practical tips to reduce phone use and get back to reading and writing.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |