SignIn
Kerala Kaumudi Online
Sunday, 26 July 2026 10.34 AM IST

'70-ാം വയസിൽ എന്റെ ആദ്യ വ്ലോഗ്'; മണിക്കൂറുകൾക്കുള്ളിൽ 29 മില്യൺ വ്യൂസ് സ്വന്തമാക്കി വീഡിയോ

vinod-kumar

70-ാം വയസിൽ തന്റെ ആദ്യം വ്ലോഗ് ചെയ്ത ഒരു ഉത്തർപ്രദേശ് സ്വദേശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വിനോദ് കുമാർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഇത് തന്റെ ആദ്യ വ്ലോഗാണെന്നും വിനോദ് കുമാർ പറയുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ 29.9 മില്യൺ പേരാണ് കണ്ടത്. രണ്ട് മില്യൺ ലെെക്കും ലഭിച്ചിട്ടുണ്ട്.

'70-ാം വയസിൽ ഞാൻ എന്റെ ആദ്യ വ്ലോഗ് ചെയ്യുന്നു. എന്റെ പേര് വിനോദ് കുമാർ. ഞാൻ ഉത്തർപ്രദേശിൽ നിന്നാണ് വരുന്നത്. എനിക്ക് വ്ലോഗ് ചെയ്യാൻ നല്ലപോലെ അറിയില്ല. പക്ഷേ വ്ലോഗ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വ്ലോഗ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു. ഇനിയും ഞാൻ വീഡിയോകൾ പങ്കുവയ്ക്കാൻ ശ്രമിക്കും'- വിനോദ് കുമാർ വീഡിയോയിൽ പറയുന്നു. വീഡിയോയ്ക്ക് നിരവധി കമന്റും ലഭിക്കുന്നുണ്ട്. നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

'പ്രായം വെറും സംഖ്യമാണ് അങ്കിൾ. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്', 'നിങ്ങളുടെ നിങ്ങളുടെ ആഗ്രഹങ്ങൾക്ക് പിറകേ പോകും', 'ഇനിയും നിരവധി വീഡിയോകൾ ചെയ്യും', 'തുടരും ദാദാജി. പഠിക്കാൻ പ്രായം ഒരു പ്രശ്നമല്ല', 'മുത്തച്ഛാ സൂപ്പറായിട്ടുണ്ട്', 'നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഞങ്ങളോട് പറയും','നിങ്ങളുടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്'- ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDEO, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY