SignIn
Kerala Kaumudi Online
Thursday, 16 July 2026 2.07 PM IST

അടിവസ്ത്രങ്ങൾ രാത്രിയിൽ മോഷണം പാേകും, പിറ്റേന്ന് പഴയ സ്ഥാനത്ത് പ്രത്യക്ഷപ്പെടും; നാട്ടുകാരെ വലച്ച സംഭവത്തിനുപിന്നിലെ ദുരൂഹത നീങ്ങി

theft
പ്രതീകാത്മക ചിത്രം

ബംഗളൂരു: സ്ത്രീകളുടെ അലക്കി വിരിച്ചിരിക്കുന്ന അടിവസ്ത്രങ്ങൾ മോഷണം പോകുന്നു. പിറ്റേന്ന് അവ വിരിച്ചിരുന്ന അതേ സ്ഥാനത്ത് പ്രത്യക്ഷപ്പെടുന്നു. ബംഗളൂരുവിൽ ഹോയ്സാല നഗറിലെ താമസക്കാരെ ഏറെ വിഷമിപ്പിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത കഴിഞ്ഞദിവസം വെളിച്ചത്തുവന്നു. ആസാം സ്വദേശിയായ അടിവസ്ത്ര മോഷ്ടാവിന്റെ ലീലാവിലാസമായിരുന്നു ഇത്. സിസിടിവി കള്ളനെ കയ്യോടെ പൊക്കുകയായിരുന്നു. അറസ്റ്റിലായ അബ്ദുൾ ഹുസൈൻ കുറ്റം സമ്മതിക്കുകയും ചെയ്തു.

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രമാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. ടെറസിനുമുകളിലും മറ്റും അലക്കിവിരിച്ചിരിക്കുന്ന ഇവ രാത്രിയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കൈക്കലാക്കും. ഒരുദിവസംമുഴുവൻ അത് ധരിക്കും. പിറ്റേന്ന് എടുത്ത സ്ഥലത്ത് ഒന്നും സംഭവിക്കാത്തതുപോലെ അവ കൊണ്ടുവച്ചശേഷം മറ്റൊന്ന് കൈക്കലാക്കും. ആദ്യമൊന്നും ഇത് ആരും ശ്രദ്ധിച്ചില്ല. എന്നാൽ നഗറിലെ താമസക്കാരായ രണ്ട് യുവതികൾ സംഭവം ശ്രദ്ധിച്ചു. കാണാതായശേഷം പ്രത്യക്ഷപ്പെടുന്ന തങ്ങളുടെ അടിവസ്ത്രങ്ങളിൽ ചില മാറ്റങ്ങൾ കണ്ടതോടെയാണ് ഇവർക്ക് സംശയം തുടങ്ങിയത്.

പക്ഷേ, ഇതെങ്ങനെ സംഭവിക്കുന്നുന്നെന്ന് കണ്ടുപിടിക്കാൻ അവർക്കായില്ല. ഒടുവിൽ സിസിടിവി വയ്ക്കാൻ തീരുമാനിച്ചു. ഇതറിയാതെ അബ്ദുൾ ഹുസൈൻ മോഷണത്തിനെത്തുകയും കുടുങ്ങുകയുമായിരുന്നു. രാത്രി ടെറസിൽ കയറിയശേഷം ധരിച്ചിരുന്ന അടിവസ്ത്രം ഊരിയെടുത്ത് അയയിൽ ഇടുന്നതും അവിടെ കഴുകിവിരിച്ചിരുന്ന മറ്റൊരെണ്ണം ധരിച്ച് ഇയാൾ മടങ്ങിപ്പോകുന്നതും ക്യാമറയിൽ പതിഞ്ഞു.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അബ്ദുൾ ഹുസൈന് മാനസിക പ്രശ്നമുള്ളതായും ഇയാൾ സ്ത്രീകളെപ്പോലെയാണ് പെരുമാറുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാൾ മറ്റെവിടെയെങ്കിലും ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

English Summary

An Assam native, Abdul Hussain, was arrested in Bengaluru's Hoysala Nagar for repeatedly stealing and returning women's undergarments. Hussain would take laundered undergarments, wear them for a day, and then return them, taking another pair. His actions were captured on CCTV cameras, leading to his arrest. Police stated Hussain has mental issues and behaves like women, and are investigating similar incidents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMEN UNDERWEAR MYSTERY, MISSING CLOTHES INCIDENT, NIGHT MYSTERY, STRANGE INCIDENT, VIRAL MYSTERY NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY