എഐ വരവിന് പിന്നാലെ ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇവയിൽ സത്യമെതാണ് വ്യാജം ഏതാണ് എന്ന് തിരിച്ചറിയാൻ പ്രയാസമാണ്. അതിനിടെ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലെ ബ്രിസ്‌ബേൻ നദിയിൽ നൂറുകണക്കിന് അനക്കോണ്ടകൾ എത്തിയതായി അവകാശപ്പെടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം.
നദിയിൽ പാമ്പുകൾക്കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. മുകളിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. പ്രജനനകാലമായതിനാലാണ് ഇത്തരത്തിൽ അനക്കോണ്ടകൾ ഇവിടെ എത്തിയതെന്ന് വീഡിയോയിൽ പറയുന്നു. 'ചാനൽ 6 ക്വീൻസ്‌ലാൻഡ്' എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'തെക്കുകിഴക്കൻ ക്വീൻസ്‌ലാൻഡിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ ബ്രിസ്‌ബേൻ നദിയിൽ നൂറുകണക്കിന് അനക്കോണ്ടകൾ എത്തിയെന്നാണ് റിപ്പോർട്ട്. വിദഗ്ധർ ഇതിനെ 'മാസ് ബ്രീഡിംഗ് ഇവന്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനെത്തുടർന്ന് നദിയിൽ നീന്തുന്നതോ കയാക്കിംഗ് നടത്തുന്നതോ അല്ലെങ്കിൽ നദിയുടെ പരിസരത്തേക്ക് പോകുന്നതോ ഒഴിവാക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാമ്പുകളുടെ എണ്ണത്തിലുണ്ടായ ഈ വർദ്ധന അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ബ്രിസ്ബേൻ നിവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് നിർദേശം'- എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.
എന്നാൽ ഇതൊരു എഐ വീഡിയോയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അനക്കോണ്ട പൊതുവെ ഓസ്ട്രേലിയയിൽ കാണുന്നവയല്ലെന്നും തെക്കേ അമേരിക്കയിലാണ് കണ്ടുവരുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു. ബ്രിസ്‌ബേൻ നദിയിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നാൽ അത് വലിയ വാർത്തകൾ ആകുമെന്നും അതിനാൽ ഈ വീഡിയോ വ്യാജമാണെന്നും പലരും വ്യക്തമാക്കുന്നു.
A viral video allegedly showing hundreds of anacondas in Australia's Brisbane River has sparked debate on social media. The video claims that heavy rainfall in southeastern Queensland led to a mass breeding event, prompting authorities to warn people against swimming or kayaking in the river. However, many social media users suspect that the footage is AI-generated.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |