SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.29 AM IST

ഈ പാമ്പ്‌ ചിറകുകളില്ലെങ്കിലും പറന്നിറങ്ങും; കേരളത്തിലെ വനമേഖലകളിലും കാണാനാകും

flying-snake

പാമ്പുകൾക്ക് ഇഴഞ്ഞുമാത്രമേ സഞ്ചരിക്കാൻ സാധിക്കുവെന്നാണ് നമ്മുടെ സ്വാഭാവിക ധാരണ. എന്നാൽ, ലോകത്തിന്റെ പല ഭാഗങ്ങളിലും പറക്കാൻ സാധിക്കുന്ന പാമ്പുകളുമുണ്ട്. ചിലത് വായുവിലൂടെ തെന്നിയിറങ്ങാറുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ വനങ്ങളിൽ കാണപ്പെടുന്ന ഫ്ലയിംഗ് സ്‌നേക്ക് എന്ന പേരിൽ അറിയപ്പെടുന്ന പാമ്പുകൾക്ക് ഈ കഴിവുണ്ട്. നാഗത്താൻ പാമ്പെന്നും ഇവയെ അറിയപ്പെടാറുണ്ട്.

ഏകദേശം ഒന്നരമീറ്ററോളം വളർച്ചയെത്തുന്ന ഈ പാമ്പുകൾക്ക് പറന്നുനടക്കാനായി ചിറകുകളൊന്നുമില്ല. എന്നാലിവ ഉയരമുള്ല മരങ്ങളുടെ കൊമ്പുകളിൽ നിന്നും താഴേക്ക് ചാടും. ഈ സമയം ശരീരം എസ് ആകൃതിയിൽ പരന്നരൂപത്തിലാക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ വാരിയെല്ലുകൾ വശങ്ങളിലേക്ക് വികസിപ്പിച്ച് അടിഭാഗം ഉള്ളിലേക്ക് വലിച്ച് ശരീരം പരന്ന ഒരു റിബൺ പോലെയാക്കി മാറ്റുന്നു. ഇത് അവയെ വായുവിൽ തങ്ങിനിൽക്കാനും ദിശ നിയന്ത്രിക്കാനും സഹായിക്കുന്നു. ശരീരം നിയന്ത്രണവിധേയമാക്കി ചുഴറ്റി 20 മുതൽ 30 മീറ്റർ ദൂരം വരെ ഇവയ്‌ക്ക് സഞ്ചരിക്കാനാകും. കാറ്റുള്ളപ്പോഴാണെങ്കിൽ കൂടുതൽ ദൂരം സഞ്ചരിക്കാനാകും.

പച്ചനിറത്തിൽ കറുപ്പും മഞ്ഞ/ ചുവുപ്പ് വരകളുള്ള ഈ പാമ്പുകൾ കൂടുതലായും സഹ്യപർവതനിരകളിലെ കാടുകളിലും തെക്ക് കിഴക്കൻ ഏഷ്യയിലുമാണ് കാണപ്പെടുന്നത്. ഈ പാമ്പുകൾക്ക് നേരിയ വിഷമുണ്ടെങ്കിലും ഇത് മനുഷ്യനെ അത്രപെട്ടെന്ന് അപകടപ്പെടുത്തില്ല. പല്ലികൾ, ഓന്തുകൾ, ചെറിയ പക്ഷികൾ എന്നിവയാണ് ഇവയുടെ പ്രധാനഭക്ഷണം. പശ്ചിമഘട്ടമലനിരകളിലും വനപ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നുണ്ട്. കേരളത്തിൽ ശബരിമലയിലെ വനപ്രദേശങ്ങളിൽ ഇവ സാധാരണമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE, FLY, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE