പാലാ: കോട്ടയം പാലായിൽ പെരുമ്പാമ്പിന്റെ മാംസം ഫ്രിഡ്‌ജിൽ സൂക്ഷിച്ച കേസിൽ ഒരാൾ പിടിയിൽ. പാമ്പൂരാംപാറ വെട്ടുകല്ലേൽ ഷിജോ (48) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൂന്ന് കിലോ മാംസമാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. വീടിന് സമീപത്തുനിന്നാണ് ഷിജോ പെരുമ്പാമ്പിനെ പിടികൂടിയത്.
പൊലീസും എരുമേലിയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നിയമവിരുദ്ധമായി പാമ്പിനെ പിടികൂടി മാംസം കെെവശം വച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
A 48-year-old man was arrested in Kerala's Kottayam district after authorities found around three kilograms of protected python meat stored in his refrigerator. Officials said he allegedly caught the python near his home. Police and Forest Department personnel seized the meat and registered a case under wildlife protection laws.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |