കോഴിക്കോട് : കേരളത്തിലേക്കുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആദ്യ ഫ്ലൈ ബസ് സർവീസിന് നാളെ തുടക്കം. ബംഗളുരു കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമാണ് പ്രതിദിന സർവീസ് ആരംഭിക്കുന്നത്. 41 സീറ്റുകളുള്ള ബസാണ് സർവീസ് നടത്തുക.
ബംഗളുരു വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്ന് യാത്ര ആരംഭിച്ച് രണ്ടാം ടെർമിനലിലെ യാത്രക്കാരെയും കയറ്റിയാകും സർവീസ് തുടങ്ങുന്നത്. ബംഗളുരുവിൽ നിന്ന് രാത്രി 10.45ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 7.15ന് കോഴിക്കോട്ടെത്തും. മൈസുരു : 02.45, ഹൻസുരു: 03.30, ഗോണികോപ്പ: 04.15, കുട്ട : 04.50, മാനന്തവാടി : 05.20, കല്പറ്റ :06.05, താമരശേരി : 06.30 എന്നിങ്ങനെയാണ് മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.
കോഴിക്കോട് നിന്ന് രാത്രി 7.30നാണ് മടക്കയാത്ര. പിറ്റേദിവസം പുലർച്ചെ 05.15ന് ബംഗളുരു വിമാനത്താവളത്തിൽ എത്തും. ബംഗളുരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ്പ് ഉണ്ടാകും. കല്പറ്റ രാത്രി 8.40, മാനന്തവാടി 9.15, കുട്ട : 10.15, ഗോണികോപ്പ: 10.50,ഹൻസുർ : 11.00, മൈസുരുl:12.30 എന്നിങ്ങനെയാണ് മടക്കയാത്രയിൽ മറ്റു സ്റ്റോപ്പുകളിലെ സമയക്രമം. ബംഗളുരു - കോഴിക്കോട് യാത്രയ്ക്ക് 1550 രൂപയാണ് ടിക്കറ്റ് നിരക്ക്. ബംഗളുരുവിൽ വിമാനമിറങ്ങി നാട്ടിലെത്താൻ ടാക്സി വിളിക്കുന്നവർക്ക് ഫ്ലൈ ബസ് സവീസ് സഹായകമാകുമെന്നാണ് വിലയിരുത്തൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |