വിവാഹം എന്നത് വളരെ പവിത്രമായി കാണുന്ന ഒന്നാണ്. കാലം മാറുന്നതിന് അനുസരിച്ച് വിവാഹ ചടങ്ങുകൾ, ആഘോഷം എന്നിവയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ സഞ്ചരിക്കുന്ന വിവാഹ മണ്ഡപമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പൂക്കൾ കൊണ്ട് അലങ്കരിച്ച മണ്ഡപം ഒരു ട്രക്കിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം.
മണ്ഡപത്തിൽ വധൂവരന്മാരും കുടുംബാംഗങ്ങളും ഇരിക്കുന്നതും വീഡിയോയിൽ ഉണ്ട്. വണ്ടിയുടെ രണ്ട് വശങ്ങളും തുറന്നിരിക്കുന്നതിനാൽ പുറത്തുള്ളവർക്കും ഈ ചടങ്ങുകൾ കാണാൻ കഴിയും. എന്നാൽ എന്താണ് ഇത്തരമൊരും വിവാഹത്തിന്റെ ഉദ്ദേശ്യമെന്നോ ആരാണ് ഇതിനുള്ളിൽ ഇരിക്കുന്നതെന്നോ വ്യക്തമല്ല. ട്രക്കിന് പുറത്ത് ക്രീം, ഗോൾഡ് നിറത്തിലുള്ള ഡിസൈനുകളിലും അലങ്കാരങ്ങൾ ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും ലഭിക്കുന്നുണ്ട്.
'ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്താണ് ലാഭം', ' ഇത് പരസ്യവുമായി ബന്ധപ്പെട്ടതായിരിക്കും. അല്ലാതെ ആരെങ്കിലും ഇത്തരത്തിൽ വിവാഹം നടത്തുമോ?,' ഗുരുഗ്രാമിൽ ഉള്ളവർ മറ്റൊരു തലത്തിലാണ് ചിന്തിക്കുന്നത്', 'ഇതാണോ സഞ്ചരിക്കുന്ന കല്യാണമണ്ഡപം' - ഇങ്ങനെ പോകുന്നു കമന്റുകൾ.
How much do you think they’re earning for this promotional act? https://t.co/h3SRy11XpB
— Indian Tech & Infra (@IndianTechGuide) October 10, 2026
A moving wedding mandap installed inside a decorated truck in Gurugram, Haryana, has gone viral on social media. The video shows the bride, groom and family members seated inside the flower-decorated mandap. The truck has open sides, allowing people outside to watch the wedding ceremony. The vehicle is decorated with cream and gold designs.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |