
ഫിലാഡൽഫിയയിൽ താമസിക്കുന്ന നിക്ക് ഗ്രീൻവാൾട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. നിക്ക് ഗ്രീൻവാൾട്ടിന്റെ ബിസിനസ് തന്ത്രമാണ് അതിന് കാരണം. തന്റെ ബിസിനസ് ഐഡിയ ഹിറ്റായതോടെ നിരവധി ബ്രാൻഡുകളാണ് നിക്കിനെ സമീപിക്കുന്നത്. എന്താണ് യുവാവിന്റെ ഐഡിയ എന്ന് അല്ലേ?തന്റെ ടോയ്ലറ്റാണ് യുവാവ് ഇതിൽ പ്രധാനമായി ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
24 hours ago, we advertised MoonPay on a stranger's toilet bowl
— MoonPay 🟣 (@moonpay) February 4, 2026
here's what happened next:
🤯 1 MILLION IG VIDEO VIEWS
📱 *redacted* new app downloads
💜 1,000+ new followers
it cost 0.05% of our annual marketing budget
now that's what I call a Super Bowl, @motionbynick! pic.twitter.com/5t1fph4nry
സ്വന്തം ടോയ്ലറ്റിൽ നിന്ന് $ 10,00,000 (ഏകദേശം 9,40,70,000 രൂപ) ആണ് സമ്പാദിക്കുന്നത്. ക്ലോറോക്സ്, പെെൻ - സോൾ, മിറലാക്സ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളെല്ലാം നിക്കിനെ സമീപിക്കുന്നുണ്ട്. ടോയ്ലറ്റിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ബ്രാൻഡുകളുടെ പരസ്യം നൽകുകയാണ് നിക്ക് ചെയ്യുന്നത്. ഇത്തരത്തിൽ പരസ്യം ചെയ്യാൻ കോടികളാണ് യുവാവ് വാങ്ങുന്നത്. നിക്കിന്റെ പരസ്യം ദശലക്ഷക്കണക്കിന് പേരാണ് കാണുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
