SignIn
Kerala Kaumudi Online
Sunday, 26 July 2026 5.24 AM IST

രാജസ്ഥാനി മരുമകനെ തമി‌ഴ്നാട്ടിലെ അമ്മായിയപ്പൻ ആദ്യം പഠിപ്പിച്ചത് ഇക്കാര്യം; വീഡിയോ വെെറൽ

video

നിരവധി വെെവിദ്ധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ഭാഷ, ഭക്ഷണം, ആചാരങ്ങൾ, വസ്ത്രം എന്നിവ ഓരോ സ്ഥലത്തും വ്യത്യസ്തമാണ്. ഇപ്പോഴിതാ തമിഴ്നാട് സ്വദേശിയും അദ്ദേഹത്തിന്റെ രാജസ്ഥാൻ മരുമകനും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തേങ്ങ പൊതിക്കാൻ പഠിപ്പിക്കുന്നത് മുതൽ ട്രാക്ടർ ഓടിക്കാൻ പഠിപ്പിക്കുന്നതുവരെ വീഡിയോയിൽ ഉണ്ട്. പിതാവിനൊപ്പമാണ് രാജസ്ഥാൻ സ്വദേശിയായ മരുമകൻ തമിഴ്നാട്ടിലെ ആചാരങ്ങൾ പഠിക്കാൻ ശ്രമിക്കുന്നത്.

'നോർത്ത് ഇന്ത്യൻ സൗത്ത് ഇന്ത്യനെ കണ്ടപ്പോൾ' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. മരുമകനും പിതാവും വയലിൽ ട്രാക്ടർ ഓടിക്കുന്നതും തേങ്ങ പൊതിക്കുന്നതും ക്രിക്കറ്റ് കളിക്കുന്നതും കാണാം. മധു - കരൺ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വലിയ ജനശ്രദ്ധയാണ് നേടിയത്. നിരവധിപേരാണ് മരുമകനെയും പിതാവിനെയും പ്രശംസിച്ച് രംഗത്തെത്തുന്നത്.

A post shared by Madhu - Karan (@dosa.churma)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDEO, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY