പിറന്നുവീണയുടൻ കണ്ണിറുക്കെ പിടിച്ച് കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ, പിറന്നുവീണയുടൻ ഫുൾ ആറ്റിറ്റ്യൂടിൽ അതിശയിപ്പിച്ച ഒരു കുരുന്നാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഈജിപ്‌തിന്റെ തലസ്ഥാനമായ കെയ്‌റോയിലാണ് കുഞ്ഞ് ജനിച്ചത്.
ഒരു കാൽ മറ്റേകാലിന് മുകളിൽ കയറ്റിവച്ച് ഇരുകൈകളും തലയ്‌ക്ക് പിന്നിൽ ചേർത്തുവച്ച് അതീവ ശാന്തനായി കിടക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ആശുപത്രി ജീവനക്കാർതന്നെയാണ് കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'കുഞ്ഞ് രാജാവ് എന്റെ ആവേശം ക്ഷമിച്ചേക്കണേ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
കരയാനോ ബഹളം വയ്‌ക്കാനോ തനിക്ക് മൂഡില്ലെന്ന മട്ടിലാണ് അവന്റെ കിടപ്പ്. കാഴ്‌ചക്കാരെ അമ്പരപ്പിക്കും വിധം അവധിക്കാലം ആഘോഷിക്കുന്നതിന്റെ ലാഘവമാണ് അവന്റെ മുഖത്തുള്ളത്. പിറന്നുവീണതിന്റെ ആദ്യ നിമിഷങ്ങളിൽതന്നെ ഇത്രയും കൂളായ പോസിടുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
പതിവുപോലെ രസകരമായ നിരവധി കമന്റുകൾ കുഞ്ഞിന്റെ ചിത്രങ്ങൾക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. പലർക്കും കൗതുകം അടക്കാനാകുന്നില്ല.'ആരും ശല്യം ചെയ്യരുത് ഞാനൊന്ന് വിശ്രമിക്കട്ടെ', ' ഇതാണ് ജെൻ ബീറ്റ. ജോലിയും വിശ്രമവും തമ്മിലുള്ള സന്തുലനാവസ്ഥ കുഞ്ഞിനറിയാം. അവൻ തന്റെ ചെറിയ ജീവിതത്തെ ഡുനോട്ട് ഡിസ്റ്റർബ് മൂഡിലാക്കി വച്ചിരിക്കുകയാണ്'...ഇങ്ങനെ പോകുന്നു കമന്റുകൾ. ജനിച്ചയുടൻതന്നെ ഇത്രയും സ്റ്റൈലിഷായ വിശ്രമം ആരംഭിച്ച കുഞ്ഞിനെ ലാളിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. അതേസമയം ചിലരാകട്ടെ ഇത് എഐ ദൃശ്യങ്ങളാണെന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്.
A newborn baby in Cairo has gone viral after a video showed the infant relaxing with one leg crossed over the other and both hands behind the head, leaving social media users amused by the adorable pose.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |