SignIn
Kerala Kaumudi Online
Monday, 12 October 2026 4.56 PM IST

വേദിയെ ഇളക്കിമറിക്കുന്ന ചുവടുകളുമായി കൊച്ചുമിടുക്കൻ; എക്‌സ്‌പ്രഷൻസ് ഒരു രക്ഷയുമില്ലെന്ന് സോഷ്യൽ മീ‌ഡിയ

viaan
വിയാൻ

ഡാൻസ് കളിക്കാൻ ഇഷ്‌ടമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ, മറ്റുള്ളവർ കണ്ണുചിമ്മാതെ നോക്കിനിൽക്കും വിധത്തിൽ ഡാൻസ് കളിക്കാൻ അങ്ങനെയെല്ലാവർക്കും സാധിക്കില്ല. അത്തരത്തിലൊരു കൊച്ചുമിടുക്കൻ ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയുടെ കൈയടി വാങ്ങുന്നത്.

വിയാൻ വിനിൽ എന്ന കൊച്ചുമിടുക്കനാണ് ഡാൻസ് കളിക്കുന്നത്. മോഹൻലാൽ നായകനായ ഛോട്ടാ മുംബയിലെ ചിത്രത്തിലെ വാസ്‌കോഡാ ഗാമാ എന്ന പാട്ടിന്റെ വരികൾക്കാണ് വിയാൻ ചുവടുകൾ വയ്‌ക്കുന്നത്. പാട്ടിന്റെ എനർജി ഇരട്ടിയാക്കാൻ അവന്റെ ചുവടുകൾക്ക് കഴിയുന്നുണ്ട്. സ്റ്റൈലും എക്‌സ്‌പ്രക്ഷനുമെല്ലാം അതിഗംഭീരം. സോഷ്യൽ മീ‌ഡിയയും ഇതേ അഭിപ്രായം തന്നെയാണ് പറയുന്നത്. നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അവന്റെ എനർജി ഒരു രക്ഷയുമില്ലെന്നാണ് പലരും കുറിക്കുന്നത്.

വിയാൻ വിനിൽ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുട്ടിയുടെ ധാരാളം ഡാൻസ് വീഡിയോകൾ കാണാനാകും. മിക്ക വീഡിയോകളും ധാരാളം കാഴ്‌ചക്കാരെയും സ്വന്തമാക്കിയിട്ടുണ്ട്. വിയാന്റെ മാതാപിതാക്കളാണ് അക്കൗണ്ട് മാനേജ് ചെയ്യുന്നത്.

A post shared by Viaan_Vinil (@viaan_vinil)


English Summary

Young dancer Viyan Vinil is winning hearts with his energetic dance to “Vasco da Gama” from Mohanlal’s Chotta Mumbai.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS DANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE