SignIn
Kerala Kaumudi Online
Tuesday, 06 October 2026 6.29 PM IST

പല്ലികളെ വീട്ടിൽനിന്ന് വേഗത്തിൽ തുരത്താം; പരീക്ഷിക്കാവുന്ന എളുപ്പവഴികൾ

lizard
പല്ലി

വീട്ടിൽനിന്നും എങ്ങനെ പല്ലികളെ തുരത്താമെന്ന് ചിന്തിച്ച് തല പുകയ്‌ക്കുന്നവരാകും പലരും. പല്ലികളുടെ വിസർജ്യം വീട്ടിലെ ഒരു പ്രധാന പ്രശ്‌നമാണെന്നതുപോലെതന്നെ ഇവയെ പേടിയുള്ള ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. പല്ലികളെക്കുറിച്ച് പഠിച്ചിട്ടുള്ള ചില വിദഗ്‌ദ്ധർ പറയുന്നതനുസരിച്ച് അവയെ തുരത്താനുള്ള കാര്യങ്ങൾ നമുക്ക് വീട്ടിൽതന്നെ പരീക്ഷിക്കാനാകും.

മുളക് പ്രയോഗം

മുളകിന്റെ എരിവിന് കാരണമാകുന്ന ക്യാപ്‌സൈസിൻ ചില ജീവികളിൽ അസ്വസ്ഥതയുണ്ടാക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ, മുളകുപൊടിയോ കുരുമുളകോ വെള്ളത്തിൽ കലക്കി പല്ലി വരാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിൽ സ്‌പ്രേ ചെയ്യുന്നത് പല്ലികളെ അകറ്റാൻ സഹായിക്കും. എന്നാൽ, കണ്ണിലോ ചർമ്മത്തിലോ വീഴാതെ ശ്രദ്ധിക്കണം.

മുട്ടത്തോട്

പല്ലിയെ അകറ്റാനായി മുട്ടത്തോട് ഉപയോഗിക്കുന്ന രീതി പല വീടുകളിലും ഉണ്ടെന്ന് പറയപ്പെടുന്നു. മുട്ടത്തോട് കാണുമ്പോൾ പല്ലികൾ ജാഗ്രത പാലിക്കുമെന്ന വിശ്വാസമാണ് ഇതിന് കാരണം. ഒരു പക്ഷി സമീപത്തുണ്ടാകാമെന്ന തോന്നലാണ് ഇതിന് കാരണമെന്നും ചിലർ പറയുന്നു. എന്നാൽ, ഈ രീതിക്ക് ശാസ്‌ത്രീയമായ തെളിവുകൾ ലഭ്യമല്ല.

പല്ലിയുടെ ഭക്ഷണം ഇല്ലാതാക്കാം

പല്ലികൾ വെറുതെ വീട്ടിലേക്ക് കയറിവരുന്നതല്ല. അവയ്‌ക്ക് ആവശ്യമുള്ള ഭക്ഷണം തേടിയാണ് വീടിനുള്ളിൽ എത്തുന്നത്. പ്രധാനമായും ചെറിയ കീടങ്ങളാണ് അവയുടെ ഭക്ഷണം. കൊതുക്, പാറ്റ തുടങ്ങിയ കീടങ്ങളുടെ സാന്നിദ്ധ്യം വീട്ടിൽ കൂടുതലാണെങ്കിൽ അവയെ തേടി പല്ലികളും എത്തുന്നു. അതിനാൽ, ഭക്ഷണാവശിഷ്‌ടങ്ങൾ തുറന്നുവയ്‌ക്കാതിരിക്കുക, വെള്ളം ചോരുന്ന പൈപ്പുകൾ ശരിയാക്കുക തുടങ്ങിയ കാര്യങ്ങൾ കീടങ്ങളെ അകറ്റും. ഇതോടെ പല്ലികൾ വരുന്നതും കുറയും.

നാഫ്‌തലിൻ ബോളുകൾ

നാഫ്‌തലിൻ ബോളുകൾ പല്ലികളെ അകറ്റുമെങ്കിലും ഇവയിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ, കുട്ടികളോ വളർത്തുമൃഗങ്ങളോ എത്തിപ്പെടുന്ന സ്ഥലങ്ങളിൽ ഇവ വയ്‌ക്കുന്നത് സുരക്ഷിതമല്ല.

English Summary

Simple home remedies and better pest control can help keep lizards away. Avoid using mothballs around children and pets.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GET RID OF LIZARD AT HOME, LIZARD ISSUE, LIZARD AT HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE