SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.47 PM IST

ഒരു നുള്ള് കാപ്പിപ്പൊടി മാത്രം മതി; പല്ലി ഇനി വീടിന്റെ ഏഴയലത്ത് വരില്ല

lizards
പ്രതീകാത്മക ചിത്രം

വീടുകളിലെ അടുക്കളയിലും ചുമരുകളിലുമെല്ലാം സ്ഥിരം സാന്നിദ്ധ്യമാണ് പല്ലികൾ. ഭക്ഷണം പാകം ചെയ്യുമ്പോഴും, പാകം ചെയ്ത ആഹാരം തുറന്നുവയ്ക്കുമ്പോഴും പല്ലികളുടെ ശല്യം പലരെയും അലട്ടാറുണ്ട്. ഭക്ഷണത്തിൽ പല്ലികൾ വീഴുമോ എന്ന ആശങ്കയും ചെറുതല്ല. പല്ലിയെ തുരത്താൻ ചില കെമിക്കൽ വസ്തുക്കൾ ഉണ്ടെങ്കിലും അവ കുട്ടികളുള്ള വീടുകളിൽ അപകടമാണ്. രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ പ്രകൃതിദത്ത മാർഗങ്ങളിലൂടെ പല്ലികളുടെ ശല്യം കുറയ്ക്കാൻ സാധിക്കും. വീട്ടിലെ തന്നെ വസ്തുക്കൾ ഉപയോഗിച്ച് ഇവയെ അകറ്റിനിർത്താൻ ശ്രമിക്കാം. അതിനുള്ള ചില പൊടിക്കൈകൾ നോക്കാം.

കാപ്പിപ്പൊടി

കാപ്പിപ്പൊടി, കുരുമുളക് എന്നിവ ഒരേ അളവിൽ ചേർത്ത് പല്ലി വരുന്ന സ്ഥലങ്ങളിൽ വയ്ക്കുക. ഇവ പല്ലികൾക്ക് ദോഷമാണ്. ഇവ കഴിക്കുന്നതോടെ അവയുടെ ശല്യം കുറയും.

ഉള്ളി

പല്ലിയെ തുരത്താൻ ഒരു എളുപ്പമാർഗമാണ് ഉള്ളി. സവാള മുറിച്ച് ജനലഴികളിൽ വച്ചാൽ പല്ലി പിന്നെ വീടിനുള്ളിൽ കയറില്ല.

മയിൽപീലി

മയിൽപീലി പല്ലിക്ക് പേടിയാണ്. ശത്രുവാണ് എന്ന് കരുതിയാണ് ഇതിനരികിലേക്ക് പല്ലി കടക്കാതെ ഇരിക്കുന്നതിന് കാരണം.

തണുത്തവെള്ളം

തണുപ്പ് പല്ലിക്ക് ഒട്ടും സഹിക്കാൻ പറ്റില്ല. അതിനാൽ തണുത്ത വെള്ളം ഇവയുടെ മേൽ ഒഴിച്ചാൽ അവ വീട്ടിൽ കയറില്ല.

കുരുമുളക് സ്‌പ്രേ

പല്ലിയെ തുരത്താൻ പറ്റിയ ഒന്നാണ് കുരുമുളക്. കുരുമുളകും അൽപം മുളകും ചേർത്ത് കുപ്പിയിലാക്കി അൽപം വെള്ളം ഒഴിക്കുക. എന്നിട്ട് ഇത് സ്‌പ്രേ ചെയ്താൽ മതിയാകും.

English Summary

Lizards are a common nuisance in many households, especially in kitchens and around uncovered food. Their presence can cause concern about food hygiene. Coffee powder is often suggested as a home remedy to keep lizards away.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COFFEE POWDER TO REPEL LIZARDS, LIZARD REPELLENT HOME REMEDIES, HOW TO GET RID OF LIZARDS, NATURAL LIZARD REPELLENT, LIZARD PROBLEM AT HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE