വസ്ത്രങ്ങളിൽ നല്ല സുഗന്ധത്തിനായി പെർഫ്യൂം അടിക്കാത്തവരായി ആരുമുണ്ടാകില്ല. ആത്മവിശ്വാസത്തിന്റേത് കൂടിയാണിത്. വ്യത്യസ്ത സുഗന്ധത്തിലുള്ള പെർഫ്യൂമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മണിക്കൂറുകളോളം സുഗന്ധം നിലനിൽക്കണമെങ്കിൽ ബ്രാൻഡഡ് പെർഫ്യൂമുകൾ തന്നെ വേണം. എന്നാൽ അവയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും.
ചിലപ്പോൾ വലിയ വില കൊടുത്തുവാങ്ങിയ പെർഫ്യൂമുകളുടെ സുഗന്ധം വസ്ത്രങ്ങളിൽ ഒരുപാട് നേരം നിലനിൽക്കുകയുമില്ല. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ ഒരു വഴിയുണ്ട്. വലിയ പണചെലവുമില്ല, എന്നാൽ മണിക്കൂറുകളോളം വസ്ത്രങ്ങളിൽ സുഗന്ധവും നിലനിൽക്കും. അതിനായി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഒരു കംഫർട്ട് തയ്യാറാക്കാം. എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
അത്യാവശ്യം വലിപ്പമുള്ള പാത്രത്തിൽ കാൽ ലിറ്റർ വെള്ളം ഒഴിച്ചുകൊടുക്കണം. ഇതിലേയ്ക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡയും അര ടീസ്പൂൺ വിനാഗിരിയും ചേർത്ത് നന്നായി ഇളക്കണം. ഇനി ഒരു ചെറിയ ബൗളിൽ അൽപ്പം വെള്ളമൊഴിച്ച് അതിലേയ്ക്ക് കണ്ടീഷണർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഈ വെള്ളം ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത വെള്ളത്തിൽ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. ഇനി ഇത് ഒരു കുപ്പിയിൽ ഒഴിച്ച് സൂക്ഷിച്ചുവയ്ക്കാം.
തയ്യാറാക്കിവച്ച മിശ്രിതം മൂന്നോ നാലോ സ്പൂൺ വെള്ളത്തിൽ ഒഴിക്കണം. ഇനി കഴുകി വൃത്തിയാക്കിയ വസ്ത്രങ്ങൾ ആ വെള്ളത്തിൽ മുക്കിയെടുത്താൽ മതി.
Expensive perfumes do not always retain their fragrance on clothes for long. However, there is a simple and affordable solution to this problem. You can easily prepare a fabric freshener at home using a few ingredients to keep your clothes smelling fresh and fragrant for hours. Here’s how to make it.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |