SignIn
Kerala Kaumudi Online
Thursday, 20 August 2026 12.14 PM IST

അടുക്കളയിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണികിട്ടും

kitchen-

പച്ചക്കറിയും മറ്റ് സാധനങ്ങളും വാങ്ങി വന്നാൽ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്ന് പലർക്കും അറിയില്ല. ശരിയായ രീതിയിൽ സാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ അടുക്കള വൃത്തിയില്ലാതെ കാണപ്പെടുന്നു. ഇവ പ്രത്യേകം രീതിയിൽ വേണം അടുക്കിവയ്ക്കാൻ.

പച്ചമുളക് പലരും ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. എന്നാൽ പച്ചമുളക് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. പച്ചമുളക് നല്ലപോലെ കഴുകി തുടച്ച് ഞെട്ട് കളഞ്ഞ് എയർ ടെെറ്റ് ബോക്സിൽ വയ്ക്കാവുന്നതാണ്. ഇത് കേടാവാതെ ഇരിക്കാൻ സഹായിക്കുന്നു. മല്ലിയില പേപ്പറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

സവാളയും ഉരുളക്കിഴങ്ങും വായുസഞ്ചാരമുള്ള ഇരുണ്ട സ്ഥലത്ത് വേണം സൂക്ഷിക്കാൻ. വെള്ളത്തിലിട്ടോ പേപ്പറിൽ പൊതിഞ്ഞോ നാരങ്ങ സൂക്ഷിക്കാം. ഇഞ്ചിയും വെളുത്തുള്ളിയും ഈർപ്പമില്ലാതെ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഭക്ഷണസാധനങ്ങൾ സുരക്ഷിതമായിരിക്കാൻ സ്റ്റോറേജ് കണ്ടെയ്നർ ഉപയോഗിക്കുന്നതാണ് ഉചിതം. ഇത് ഭക്ഷണം കേടുവരാതെ ഫ്രഷായിരിക്കാൻ സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIPS, KITCHEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY