മഴക്കാലമാകുമ്പോൾ വീട്ടിലും പരിസരത്തും കൊതുക് മുട്ടയിട്ട് പെരുകാറുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇവ മുട്ടയിടുന്നത്. അതിനാൽതന്നെ മഴക്കാല ശുചീകരണം വളരെ പ്രധാനമാണ്. കൊതുക് കടിയേൽക്കാതിരിക്കാൻ പലരും കെമിക്കലുകൾ നിറഞ്ഞ ക്രീമുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം ക്രീമുകൾ വാങ്ങി പണം കളയാതെ വീട്ടിൽതന്നെ പരിഹാരം കാണാൻ സാധിക്കും.
ഒരു പാൻ അടുപ്പിൽവച്ച് ചൂടാക്കിയതിനുശേഷം അതിലേയ്ക്ക് ഒരു ടീസ്‌പൂൺ നല്ലെണ്ണ ഒഴിക്കണം. എണ്ണ ചൂടാകുമ്പോൾ പൊടിച്ചെടുത്ത ഗ്രാമ്പൂ കാൽ ടീസ്‌പൂണും മഞ്ഞൾപ്പൊടിയും ചേർത്ത് യോജിപ്പിക്കണം. എണ്ണ തിളച്ച് കഴിയുമ്പോൾ തീ അണയ്ക്കാം.
ഒരു കോട്ടൺ തുണി നീളത്തിൽ ചെറുതായി കീറിയെടുത്തതിനുശേഷം തിരിപോലെ ചുരുട്ടണം. ഇത് തയ്യാറാക്കിയ എണ്ണയിൽ മുക്കി വയ്ക്കണം. കൊതുക് കൂടുതലാകുന്ന സമയത്ത് തിരി കത്തിച്ചുവയ്ക്കാം.
കൊതുകിനെ മാത്രമല്ല ഈച്ചയെ തുരത്താനും ഈ എണ്ണ നല്ലതാണ്. മാത്രമല്ല വീട്ടിൽ മികച്ച സുഗന്ധം പരക്കാനും ഇത് സഹായിക്കും. കൂടാതെ വീടിനുള്ളിൽ പോസിറ്റീവ് എനർജി പരത്താനും ഇത് നല്ലതാണ്.
The article suggests a homemade mosquito repellent for the rainy season using sesame oil, cloves, and turmeric. A cloth wick soaked in the heated mixture can be lit to help repel mosquitoes and flies. It also claims the mixture leaves a pleasant fragrance, though its effectiveness has not been scientifically verified.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |