SignIn
Kerala Kaumudi Online
Sunday, 01 November 2026 1.13 PM IST

വീട്ടിൽ പഴയ ബാറ്ററിയുണ്ടോ? എങ്കിൽ വീട്ടിലെ എലികളെ എളുപ്പത്തിൽ തുരത്താം

rat-
പ്രതീകാത്മക ചിത്രം

വീടുകളിലെ വലിയ ശല്യക്കാരാണ് എലികൾ. ഇവയെ തുരത്തുക എന്നത് വലിയ പണിയാണ്. എന്നാൽ എലികളെ തുരത്താൻ ഇനി അധികം ബുദ്ധിമുട്ടേണ്ടതില്ല. ക്ലോക്കിലെയും റിമോട്ടിലെയും ഉപയോഗം കഴിഞ്ഞ ബാറ്ററികൾ മാത്രം മതി. എലികളെ പൂർണമായി വീട്ടിൽ നിന്ന് തുരത്താനാകും, അതും പത്തുപൈസ ചെലവില്ലാതെ. എങ്ങനെയാണ് ബാറ്ററി ഉപയോഗിച്ച് എലികളെ തുരത്തേണ്ടതെന്ന് നോക്കാം.

ആദ്യം ഉപയോഗശൂന്യമായ ബാറ്ററി തിരഞ്ഞെടുത്ത് മാറ്റിവയ്ക്കണം. ഇനി ഒരു ചെറിയ ബൗളിലേയ്ക്ക് രണ്ട് സ്‌പൂൺ മൈദപ്പൊടി ഇട്ടുകൊടുക്കണം. ഇതിലേയ്ക്ക് ഒരു സ്‌പൂൺ വെളിച്ചെണ്ണ, ഒരു സ്‌പൂൺ പൊടിച്ച ശർക്കര എന്നിവ ചേർക്കണം. ശേഷം വെള്ളത്തിന് പകരം ആവശ്യത്തിന് വിനാഗിരി ഒഴിച്ച് നന്നായി ഇളക്കി കുഴച്ചെടുക്കണം.

നേരത്തെ എടുത്തുവച്ചിരിക്കുന്ന ബാറ്ററി കട്ടിയുള്ള പേപ്പറിൽവച്ച് ചതച്ച് അതിനുള്ളിലെ കറുത്ത പൊടി എടുക്കാം. ബാറ്ററിക്കുള്ളിലെ കറുത്ത പൊടിയിൽ ലിഥിയം, മെർക്കുറി, ലെഡ്, കാഡ്മിയം തുടങ്ങിയ മാരക വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ധരിക്കണം. കുട്ടികളുണ്ടെങ്കിൽ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. കുട്ടികൾ ഇതിൽ തൊടാതെ പ്രത്യേകം ശ്രദ്ധിക്കണം.

ഇനി നേരത്തെ കുഴച്ചുവച്ച മൈദ മിക്സ് ചെറിയ കൊഴുക്കട്ടപോലെയുള്ള ഉരുളകളാക്കി അതിനുള്ളിൽ ഈ ബാറ്ററിയുടെ പൊടിവച്ച് നന്നായി ഉരുളകളാക്കുക. എലികളെ ആകർഷിക്കാൻ ഇതിന് മുകളിലായി അൽപ്പം ബിസ്ക്കറ്റ് പൊടി കൂടി വിതറാം. ഇനി എലികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ ഈ ഉരുളവച്ച് കൊടുക്കണം. എലികൾ സാധാരണയായി വൈകുന്നേരങ്ങളിലാണ് ആഹാരം തേടി മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് . അതിനാൽ ഈ സമയത്ത് വേണം ഇങ്ങനെ ചെയ്യാൻ.

English Summary

Mice are a common nuisance in many households, and getting rid of them can be difficult. However, a simple household trick claims to help keep mice away using used batteries from clocks and remote controls. The method is said to repel mice without spending any extra money. Here's how to use old batteries to keep mice away.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OLD BATTERY RAT REMOVAL TIP, RAT PROBLEM HOME REMEDY, OLD BATTERY USES, RAT REMOVAL HACKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE