SignIn
Kerala Kaumudi Online
Wednesday, 15 July 2026 6.09 AM IST

ഈ ചെടി വീട്ടിൽ നട്ടോളൂ; പാമ്പുകൾ ഏഴയലത്ത് അടുക്കില്ല

snake

വീടിന് ചുറ്റും ധാരാളം ചെടികളും വൃക്ഷങ്ങളുമുണ്ടെങ്കിൽ അവിടെ പാമ്പ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. പൊതുവെ തണുത്തതും ഇരുണ്ടതുമായ അന്തരീക്ഷവും പതുങ്ങിയിരിക്കാനുള്ള സൗകര്യവുമാണ് അതിന് കാരണം. പാമ്പ് വരുമെന്ന പേടിയിൽ പലരും ഇഷ്‌ടമുള്ള ചെടികൾ പോലും വെട്ടിക്കളയാറുണ്ട്. വീട്ടിലും പരിസരങ്ങളിലും പാമ്പിന്റെ സാന്നിദ്ധ്യം ഉണ്ടാകാതിരിക്കാനായി മണ്ണെണ്ണ, വെളുത്തുള്ളി നീര് തുടങ്ങിയവ പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ വേണ്ട വിധത്തിൽ ഫലം ചെയ്യില്ലെന്നതാണ് വാസ്‌തവം. ചിലയിടങ്ങളിൽ പാമ്പുകളെ തുരത്താൻ കീടനാശിനികളും ഉപയോഗിക്കാറുണ്ട്. ഇത് വളർത്തുമൃഗങ്ങൾ ഉൾപ്പടെയുള്ള മറ്റ് ജീവികൾക്കും ഭീഷണിയായി മാറുന്നു.

karinochi

എന്നാൽ പാമ്പുകളെ തടയുന്ന ചില സസ്യങ്ങളുണ്ട്. ഇവയെക്കുറിച്ച് പലർക്കും അറിയില്ല. കരിനൊച്ചി, ധനന്തർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഔഷധസസ്യം അത്തരത്തിലൊന്നാണ്. ഈ മരം അത് വളരുന്ന പരിസരത്തു നിന്നും പാമ്പുകളെ അകറ്റി നിർത്തുന്നു. ഈ ചെടിയുടെ കമ്പ് വെട്ടിയെടുത്ത് മൂന്നിഞ്ച് ആഴത്തിൽ നട്ട് കിളിപ്പിക്കാം. വെട്ടിയൊതുക്കി അലങ്കാരച്ചെടിയായും നിലത്തു നട്ട് മരമായും ഇത് വളർത്തിയെടുക്കാൻ സാധിക്കും. ചാണകപ്പൊടി ചേർത്താൽ ഇത് നന്നായി വളരും. രണ്ടോ മൂന്നോ മാസത്തെ ഇടവേളകളിൽ ജൈവവളം ചേർക്കാം. ഈ ചെടിയുടെ ഇലകളുടെ രൂക്ഷഗന്ധം പാമ്പുകളെയും വിഷജന്തുക്കളെയും അകറ്റിനിർത്തുന്നു. വീട്ടലോ ബാൽക്കണിയിലോ ചെറിയ ചട്ടിയിൽ നടുന്നതും ഗുണം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE, PLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY