മൂര്‍ഖന്‍ പാമ്പുകളെപ്പോലെ മുട്ടയിടുകയല്ല മറിച്ച് പ്രസവിക്കുകയാണ് അണലികളിലെ പ്രത്യുത്പാദന പ്രക്രിയ എന്നാണ് പറയാറുള്ളത്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. അണലിയുടെ കുട്ടികള്‍ ജീവനോടെ പുറത്തേക്ക് വരുന്നതാണ് രീതിയെങ്കിലും ഇത് മറ്റ് സസ്തനികളിലെപ്പോലെയല്ല. ഒരു ഉരഗമായ അണലിയുടെ കുട്ടികള്‍ പുറത്തേക്ക് വരുന്നതും മുട്ടയില്‍ നിന്ന് തന്നെയാണ്. എന്നാല്‍ ഈ മുട്ടകള്‍ പുറത്ത് കാണാന്‍ കഴിയില്ല. മറിച്ച് ഇവ അമ്മ പാമ്പുകളുടെ ശരീരനിനുള്ളില്‍ തന്നെയാണ് ഉണ്ടാവുക.
മുട്ട വിരിഞ്ഞ ശേഷം കുട്ടികള്‍ പുറത്തേക്ക് വരുന്നു എന്നതാണ് അണലികളില്‍ സംഭവിക്കുന്നത്. പ്രകൃതിയുടെ ഒരു വിസ്മയമാണ് അണലികളില്‍ സംഭവിക്കുന്നത്. ശാസ്ത്രീയമായ പരിശോധനകളില്‍ നിന്ന് വ്യക്തമായിട്ടുള്ളത് അണലികള്‍ മുട്ടയിടുന്ന പാമ്പുകള്‍ ആണെന്ന് തന്നെയാണ്. മുട്ടകള്‍ അവ പുറത്തേക്ക് വിടാറില്ല. പെണ്‍ അണലിയുടെ ശരീരത്തിനുള്ളില്‍ തന്നെയാണ് മുട്ടകള്‍ രൂപപ്പെടുന്നത്. എന്നാല്‍ സാധാരണ പാമ്പുകളുടെ മുട്ടയുടേത് പോലെയുള്ള കട്ടിയുള്ള തോട് അല്ല അണലിയുടെ മുട്ടയുടേത്. വളരെ നേര്‍ത്ത ഒരു പാടമാത്രമാണ് ഇവയ്ക്കുള്ളത്.
പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ കുഞ്ഞുങ്ങള്‍ അമ്മയുടെ ശരീരത്തില്‍ നിന്ന് പുറത്തേക്ക് വരുന്നു. പുറത്ത് വരുന്ന നിമിഷം തന്നെ അവ ചുറ്റുമുള്ള നേര്‍ത്ത പാട പൊട്ടിച്ച് പൂര്‍ണമായും സ്വതന്ത്രമാവുകയും ചെയ്യും. വയറ്റില്‍ വച്ച് തന്നെ മുട്ടകള്‍ വിരിയുന്നു. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പോഷകം ലഭിക്കുന്നത് മുട്ടയ്ക്കുള്ളിലെ മഞ്ഞക്കരുവില്‍ നിന്നാണ്. വയറ്റിനുള്ളില്‍ വച്ച് തന്നെ കുട്ടികളെ വിരിയിച്ച് പുറന്തള്ളുന്ന ഈ പ്രക്രിയക്ക് ശാസ്ത്രത്തില്‍ ഓവോവിവിപാരിറ്റി (ovoviviparity) എന്നാണ് പറയപ്പെടുന്നത്.
ഓരോ 'പ്രസവത്തിലും' 20 കുട്ടികള്‍ വരെയുണ്ടാകും. ജനിച്ച് വീഴുന്ന നിമിഷം മുതല്‍ ഇവയ്ക്ക് സ്വയം പ്രതിരോധിക്കാനും വിഷം ഉത്പാദിപ്പിക്കാനുമുള്ള ശേഷിയും കൈവന്നിട്ടുണ്ടാകും. അണലിക്ക് സമാനമായ രീതിയില്‍ പ്രത്യുത്പാദനം നടത്തുന്നവയാണ് പച്ചില പാമ്പുകളും ചിലയിനം അനാക്കോണ്ടകളും എന്നും പറയപ്പെടുന്നുണ്ട്.
vipers giving birth to babies and the science behind the process
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |