വെള്ള നിറത്തിലുള്ള വസ്‌ത്രം കാണാൻ നല്ല ഭംഗിയാണെങ്കിലും പെട്ടെന്ന് തന്നെ അഴുക്കുപറ്റും. അതിനാൽ ഭൂരിഭാഗംപേരും വെള്ള വസ്‌ത്രങ്ങൾ ധരിക്കാൻ ധൈര്യം കാണിക്കാറില്ല. അഴുക്കുപറ്റാതെ സൂക്ഷിച്ചാലും വിയർപ്പ് കാരണമുള്ള കറ വരാൻ സാദ്ധ്യതയുണ്ട്. എത്ര നന്നായി കഴുകിയാലും അത് മുഴുവനായും മാറില്ല. ഇക്കാരണത്താൽത്തന്നെ പലപ്പോഴും വെള്ള നിറത്തിലുള്ള വസ്‌ത്രങ്ങൾ പലരും ഉപയോഗിക്കാതെ മാറ്റിവയ്‌ക്കാറുണ്ട്. എന്നാൽ, അടുക്കളയിലെ ചില സാധനങ്ങൾ ഉപയോഗിച്ച് ഈ കറകൾ എളുപ്പത്തിൽ മാറ്റാം.
വിനാഗിരിയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് വളരെ പഴക്കമുള്ള കറകൾ മാറ്റാൻ സാധിക്കും. കറയുള്ള ഭാഗം 30 മിനിട്ട് വിനാഗിരിയിൽ മുക്കിവയ്‌ക്കുക. ശേഷം അതിന് മുകളിലേക്ക് ബേക്കിംഗ് സോഡ വിതറി മൃദുവായി ഉരച്ച് കഴുകുക.
കറയുള്ള ഭാഗത്ത് ചെറുനാരങ്ങാനീര് പുരട്ടുക. ശേഷം വസ്‌ത്രം രണ്ട് മണിക്കൂർ നല്ല വെയിലത്ത് ഉണങ്ങാനിടുക. ഇതോടെ ചെറുനാരങ്ങയിലെ അമ്ലഗുണവും വെയിലിന്റെ സ്വാഭാവിക ബ്ലീച്ചിംഗ് ശേഷിയും കാരണം കറ ഇല്ലാതാകും.
ബേക്കിംഗ് സോഡ അൽപ്പം വെള്ളത്തിൽ കലർത്തി കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. പഴയ ബ്രഷോ കയ്യോ ഉപയോഗിച്ച് ഇത് കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. 30 മിനിട്ടിന് ശേഷം കഴുകി കളയാം.
ഈ മാർഗങ്ങളിൽ ഏതെങ്കിലുമൊന്ന് പരീക്ഷിച്ചാൽ മതി. പൂർണമായും ഫലം ലഭിക്കുന്നതാണ്.
(ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വസ്ത്രങ്ങളിലെ കറ നീക്കാനുള്ള മാർഗങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. വസ്ത്രത്തിന്റെ തരം, നിറം, തുണിയുടെ ഗുണനിലവാരം എന്നിവ അനുസരിച്ച് ഫലം വ്യത്യാസപ്പെടാം. വിനാഗിരി, ബേക്കിംഗ് സോഡ, നാരങ്ങാനീര് എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് വസ്ത്രത്തിന്റെ ശ്രദ്ധിക്കപ്പെടാത്ത ഭാഗത്ത് പരീക്ഷിക്കുക.)
Sweat stains on white clothes can be difficult to remove with regular washing. Simple kitchen ingredients such as vinegar, baking soda, and lemon juice may help tackle stubborn stains. The article explains how to apply these ingredients and use sunlight to improve stain removal, helping keep white garments looking clean and fresh.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |