ഭൂരിഭാഗം വീടുകളിലെയും പ്രധാന ശല്യക്കാരാണ് എലികൾ. പ്രത്യേകിച്ച് അടുക്കളയിൽ എലികൾ കയറുന്നത് വലിയ തലവേദനയാണ്. ശല്യം സഹിക്കാനാകാതെ വരുമ്പോൾ വിഷംവച്ച് ഇവയെ കൊന്നുകളയാറാണ് പതിവ്. എന്നാൽ മിക്ക വീടുകളിലും കുട്ടികളുള്ളതിനാൽ വിഷംവച്ച് എലികളെ തുരത്താൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. പക്ഷെ ഇനിമുതൽ ആ ടെൻഷൻ വേണ്ട. പകരം വിഷംവയ്ക്കാതെ തന്നെ അവയെ വീട്ടിൽ നിന്ന് എളുപ്പത്തിൽ തുരത്താനുള്ള രണ്ട് സൂത്രവിദ്യകൾ പരിചയപ്പെടാം.
ആദ്യം ഒരു ചെറിയ ബൗളിൽ തൊലികളഞ്ഞ വറുത്ത കപ്പലണ്ടിയെടുക്കണം. ഇനി ഇത് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കാം. ശേഷം ഒരു പാത്രത്തിലേയ്ക്ക് മാറ്റാം. ഇനി പൊടിച്ചുവച്ച കപ്പലണ്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വൈറ്റ് സിമന്റ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഇത് ചിരട്ടയിലോ മറ്റും മാറ്റി വീട്ടിലെ എലിശല്യമുള്ള ഭാഗത്തുവയ്ക്കണം.
കപ്പലണ്ടിയുടെ മണമുള്ളതിനാൽ എലികൾ വന്ന് ഇത് കഴിക്കുന്നു. പിന്നീട് ഇതിലുള്ള സിമന്റ് വയറിനുള്ളിൽവച്ച് കട്ടപിടിച്ച് എലി ചത്തുപോകുന്നു. എലിയെ മാത്രമല്ല പെരിച്ചാഴിയെ തുരത്താനും ഏറ്റവും മികച്ച വഴിയാണ് കപ്പലണ്ടിയും സിമന്റും ഉപയോഗിക്കുള്ള ഈ സൂത്രം.
കൃഷിസ്ഥലങ്ങളിലെയും വീടുകളിലെയും എലിശല്യം എളുപ്പത്തിൽ മാറ്റാൻ സഹായിക്കുന്ന ഒരു സൂത്രവിദ്യയാണ് ഇനി പരിചയപ്പെടാൻ പോകുന്നത്. ഇതിനായി ആദ്യം ഒരു കപ്പ് അരിയെടുക്കണം. ഇത് നന്നായി വറുത്ത് പൊടിച്ചെടുക്കണം. ശേഷം നാലോ അഞ്ചോ പാരസെറ്രമോൾ നല്ലതുപോലെ പൊടിച്ച് അരിപ്പൊടിയിലേയ്ക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇനി ഇതിലേയ്ക്ക് അൽപ്പം വെള്ളം ചേർത്ത് ഇളക്കി ചെറിയ ഉരുളകളാക്കി ഉരുട്ടി എലികളുള്ള ഭാഗത്ത് വച്ചുകൊടുക്കണം.
The article outlines two household methods for rodent control. One technique involves mixing crushed roasted peanuts with cement; rats consume this, causing internal hardening and death. The second method combines roasted rice powder with crushed paracetamol, forming bait balls to manage rat infestations. Caution is advised for homes with children when using these methods.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |