SignIn
Kerala Kaumudi Online
Friday, 10 July 2026 12.55 PM IST

വീട്ടുമുറ്റത്തോ പരിസരത്തോ ഇവ ഉണ്ടോ?​ പാമ്പ് തീർച്ചയായും തേടിയെത്തും

snakes

വേനൽച്ചൂട് കൂടിയ സാഹചര്യത്തിൽ പാമ്പുകൾ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിരിക്കുകയാണ്. എന്നാൽ ഇവ അധികമായി വീടുകളിൽ എത്തുന്നില്ലെങ്കിലും പരിസരത്തെ തണുത്ത പ്രദേശങ്ങളിൽ സാന്നിദ്ധ്യം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഇവിടെ ആരും അധികം ശ്രദ്ധ നൽകാറില്ല. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകാം. വീടിന്റെ പരിസരത്ത് എവിടെയെല്ലാം പാമ്പുകൾ ഒളിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് നോക്കിയാലോ?

വീടിന്റെ പരിസരത്തെ മാലിന്യക്കൂമ്പാരങ്ങൾ, മരകഷ്ണങ്ങൾ കൂട്ടിയിട്ട സ്ഥലം, ഇലകൾ കൂടിക്കിടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ പാമ്പിന്റെ സാന്നിദ്ധ്യം കാണാൻ സാദ്ധ്യത ഏറെയാണ്. തണുപ്പ്, ആഹാരം എന്നിവയെ ആശ്രയിച്ചാണ് അവ എത്തുന്നത്. മരക്കഷ്ണങ്ങൾ കൂട്ടിയിട്ട സ്ഥലം സുരക്ഷിതമായ അഭയകേന്ദ്രവുമായി പാമ്പ് കാണുന്നു. ഇവിടെ എത്തുന്ന ചെറിയ പ്രാണികളെയും എലികളെയും ഭക്ഷണമാക്കാനും അവയ്ക്ക് കഴിയും.

മാലിന്യക്കൂമ്പാരങ്ങൾക്ക് സമീപം ചെറിയ മൃഗങ്ങൾ, പ്രാണികൾ, എലികൾ എന്നിവ പലപ്പോഴും എത്തുന്നു. ഇവയെ ഭക്ഷണമാക്കാൻ അതിന് സമീപം പാമ്പും അഭയം തേടാറുണ്ട്. അത്തരത്തിൽ ഒരു മാലിന്യക്കൂമ്പാരം നിങ്ങളുടെ വീടിനോട് ചേർന്നുണ്ടെങ്കിൽ അത് ഉടനെ നീക്കം ചെയ്യുന്നത് നല്ലതായിരിക്കും. കൂടാതെ നനവുള്ള പ്രദേശത്ത് കഴിയാൻ പാമ്പുകൾ ആഗ്രഹിക്കുന്നു. വീട്ടിലെ ചെടികൾക്കടിയിൽ എപ്പോഴും തണുപ്പ് നിലനിൽക്കുന്നു. അവിടെ അഭയം തേടാൻ പാമ്പുകൾ മടിക്കാറില്ല. അതിനാൽ ചെടിയുടെ അടുത്തേക്ക് പോകുമ്പോൾ ഏറെ ശ്രദ്ധ വേണം. ഉയർന്ന പുല്ലുകൾ നിങ്ങളുടെ പുന്തോട്ടത്തിൽ ഉണ്ടെങ്കിൽ അവ ഉടൻ വെട്ടിമാറ്റുന്നതും നല്ലതാണ്. അവിടെയും പാമ്പ് അഭയം തേടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE, PLACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY