എത്ര തുരത്തിയാലും വീട്ടിൽ വീണ്ടും വീണ്ടും എത്തുന്ന ഒരു ജീവിയാണ് പല്ലി. പലർക്കും പല്ലിയെ കൊന്നുകളയാനും ഭയമാണ്. ഭക്ഷണങ്ങളിലും മറ്റും പല്ലി വന്നിരിക്കുകയും ചിലപ്പോൾ ദേഹത്ത് വീഴുകയും ചെയ്യുന്നു. എന്നാൽ പല്ലിയെ എളുപ്പത്തിൽ വീട്ടിൽ നിന്ന് അകറ്റാനാകും. അതിന് ചില പൊടിക്കെെകൾ ഉണ്ട്. അവ നോക്കിയാലോ?
വിനാഗിരിയും നാരങ്ങയും ചേർത്തുള്ള മിശ്രിതം പല്ലികളുടെ ശരീരത്തിൽ ദോഷം ചെയ്യും. ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലാക്കി പല്ലിയുടെ പുറത്ത് അല്ലെങ്കിൽ പല്ലി വരാറുള്ള സ്ഥലങ്ങളിൽ തളിച്ചാൽ മതി. ഇതിനോടൊപ്പം അൽപ്പം മുളകുപൊടി കൂടി ചേർക്കുന്നതും നല്ലതാണ്.
പല്ലികൾക്ക് തണുത്ത വെള്ളം ശരീരത്തിൽ വിഴുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. അതിനാൽ പല്ലിയെ കാണുമ്പോൾ അതിന്റെ ദേഹത്ത് തണുത്ത വെള്ളം ഒഴിച്ചാൽ ആ ഭാഗത്തേക്ക് പിന്നെ പല്ലി വരില്ല.
പല്ലികളെ അകറ്റാൻ ഫലപ്രദമായ മാർഗമാണിത്. മുട്ടയുടെ തോടുകൾ ജനാലകളിൽ വയ്‌ക്കുക. ഒരാഴ്‌ചയിൽ കൂടുതൽ മുട്ടത്തോടുകൾ വയ്‌ക്കാൻ പാടില്ല.
പുകയിലക്കൊപ്പം അൽപ്പം കാപ്പിപ്പൊടി കൂടി ചേർത്ത് തിളപ്പിക്കണം. തണുക്കുമ്പോൾ ഇതിനെ ഒരു സ്‌പ്രേ ബോട്ടിലിലാക്കി പല്ലി വരുന്ന ഭാഗങ്ങളിൽ തളിക്കുക. ഈ ഗന്ധം ക്ഷുദ്രജീവികളെ തുരത്താൻ സഹായിക്കും. വളരെ വേഗം ഫലം തരുന്ന ഒരു മാർഗമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |