SignIn
Kerala Kaumudi Online
Friday, 28 August 2026 12.42 AM IST

തിരുവനന്തപുരത്ത് എംസി റോഡിൽ ടാങ്കർലോറി കെഎസ്‌ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടം, 25പേർക്ക് പരിക്ക്

accident
വട്ടപ്പാറയിലെ അപകടം

തിരുവനന്തപുരം: എം സി റോഡിൽ കെഎസ്‌ആർ‌ടിസി ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം നഗരത്തിന് സമീപം വട്ടപ്പാറയിലാണ് സംഭവം. മറ്റൊരു വാഹനത്തെ ഓവ‌ർടേക്ക് ചെയ്‌ത ടാങ്കർ ലോറി കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചറിലേക്ക് വന്നിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും കിളിമാനൂരിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽ പെട്ടത്.

അപകടസമയത്ത് ബസിൽ 25പേരുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരെയെല്ലാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചനകൾ.

English Summary

A KSRTC fast passenger bus and a tanker truck collided on MC Road at Vattappara, near Thiruvananthapuram. The tanker reportedly hit the bus while attempting to overtake another vehicle. Twenty-five passengers were on board; all injured were admitted to Medical College Hospital. No serious injuries have been reported.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTCBUS, TANKER LORRY, ACCIDENT, VATTAPPARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA