ഇന്ത്യയിലെ ഗ്രാമങ്ങളിൽ ജനിച്ചുവളരുന്ന പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസും തൊഴിലും അന്യമായ കാലത്തിൽ എല്ലാ പ്രതിസന്ധികളെയും പിന്തള്ളി ഐഎഎസ് നേടിയെടുത്തയാളാണ് സി വൻമതി. നിലവിൽ മഹാരാഷ്ട്ര വാർധയിലെ ജില്ലാ കളക്‌ടറാണ് വൻമതി.
തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ സത്യമംഗലം എന്ന ഗ്രാമത്തിലാണ് വൻമതി ജനിച്ചത്. പിതാവ് ടാക്‌സി ഡ്രൈവറായിരുന്നു. സ്‌കൂൾ സമയം കഴിഞ്ഞ് വീട്ടിലെത്തിയാൽ വീട്ടിലെ എരുമകളെ മേയ്ക്കലായിരുന്നു വൻമതിയുടെ പ്രധാന ജോലി. വീട്ടിലെ കഠിന ദാരിദ്ര്യത്തിലും അവൾ പഠനത്തെ മുറുകെ പിടിച്ചു. ഇതിനിടെ ചെറിയ ജോലികൾ ചെയ്ത് സ്വന്തം ആവശ്യത്തിനായി പണവും കണ്ടെത്തി. സ്‌കൂൾ പഠനം കഴിഞ്ഞപ്പോൾ വിവാഹാലോചനയുമായി ബന്ധുക്കളെത്തി. എന്നാൽ വൻമതിയുടെ മനസിൽ വലിയൊരു സ്വപ്നമുണ്ടായിരുന്നു.
പഠനം തുടരണമെന്ന വൻമതിയുടെ ആഗ്രഹത്തിനൊപ്പം മാതാപിതാക്കളും ഉറച്ചുനിന്നു. കമ്പ്യൂട്ടർ ആപ്ളിക്കേഷൻസിൽ ബിരുദാനന്തര ബിരുദവും നേടി. നാട്ടിലെ ഒരു പരിപാടിക്ക് ഒരു വനിതാ ജില്ലാ കളക്‌ടറെത്തിയതാണ് വൻമതിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അതുപോലെയാകണമെന്ന് വൻമതിയും ആഗ്രഹിച്ചു.
യുപിഎസ്‌സി പരീക്ഷക്കായി തയ്യാറെടുക്കുന്നതിനിടെ വൻമതി ബാങ്ക് പരീക്ഷയും പാസായി. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അസിസ്റ്റന്റ് മാനേജറായി ജോലിയിൽ പ്രവേശിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ തവണ അഭിമുഖം വരെയെത്തിയെങ്കിലും അവസാന പട്ടികയിൽ ഇടം നേടിയില്ല. പിന്നെയും പല തവണ തോറ്റുമടങ്ങേണ്ടി വന്നെങ്കിലും സ്വപ്നം ഉപേക്ഷിക്കാൻ വൻമതി തയ്യാറായില്ല. ഒടുവിൽ 2015ൽ ആ വലിയ സ്വപ്നം അവർ നേടിയെടുത്തു. 152-ാംറാങ്കോടെയാണ് സിവിൽ സർവീസ് നേടിയത്. മഹാരാഷ‌്ട്ര കേഡറിലാണ് ഐഎഎസിൽ പ്രവേശിച്ചത്.
C. Vanmathi, currently the District Collector of Wardha, Maharashtra, overcame poverty and repeated UPSC failures to become an IAS officer in 2015, securing All India Rank 152. Born in a village in Tamil Nadu’s Erode district, she balanced household responsibilities with education, earned a postgraduate degree in computer applications, and worked as an assistant manager at Indian Overseas Bank before achieving her dream.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |