SignIn
Kerala Kaumudi Online
Sunday, 11 October 2026 1.41 PM IST

മനസുണ്ടെങ്കിൽ ഏത് പ്രാരാബ്ധവും മറികടന്ന് ലക്ഷ്യത്തിലെത്താം, മത്സ്യത്തൊഴിലാളിയുടെ മകളിനി പൈലറ്റ്

karishma-binraj
ക​രി​ഷ്മ​ ​ബി​ൻ​രാ​ജ്

ആ​കാ​ശ​ത്തി​ലൂ​ടെ​ ​പ​റ​ക്കു​ന്ന​ ​വി​മാ​ന​ങ്ങ​ളെ​ ​നോ​ക്കി​ ​ഒ​രു​നാ​ൾ ‌ഞാനും​ ​പൂ​ന്തു​റ​ ​ക​ട​ലി​ന് ​മു​ക​ളി​ലൂ​ടെ​ ​വി​മാ​നം​ ​പ​റ​പ്പി​ക്കു​മെ​ന്ന് കൂ​ട്ടു​കാ​രി​ക​ളോ​ട് ​പ​റ​യു​മാ​യി​രു​ന്നു​ ​ക​രി​ഷ്മ​ ​ബി​ൻ​രാ​ജ്.​ ​ഇന്നിപ്പോൾ ​ആ​ ​സ്വ​പ്നം സാക്ഷാത്‌കരിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ യുവതി.


പ്രാ​രാ​ബ്ധ​ങ്ങ​ളു​ടെ​ ​ക​ട​മ്പ​ക​ൾ​ ​ക​ട​ന്ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ 17​ ​മ​ണി​ക്കൂ​റി​ല​ധി​കം​ ​ഒ​റ്റ​ക്ക് ​വി​മാ​നം​ ​പ​റ​ത്തി സ്വ​കാ​ര്യ​ ​പൈലറ്റ് ലൈ​സ​ൻ​സ്​ ​സ്വ​ന്ത​മാ​ക്കി​യിരിക്കുകയാണ് ക​രി​ഷ്മ. തി​രു​വ​ന​ന്ത​പു​രം​ ​പൂ​ന്തു​റ​ ​മ​ടു​വം​ ​സ്വ​ദേ​ശിയും ​ ​മ​ത്സ്യ​തൊ​ഴി​ലാ​ളി​യുമായ​ ​സ​ഹാ​യ​രാ​ജു​വി​ന്റെ​യും​ ​മേ​രി​വ​സ​ന്ത​യു​ടെ​യും​ ​മ​ക​ളാണ് ക​രി​ഷ്മ​ ​ബി​ൻ​രാ​ജ്.


കോ​മേ​ഴ്സ്യ​ൽ​ ​ലൈ​സ​ൻ​സ് ​കൂ​ടി​ ​കി​ട്ടി​യാ​ൽ​ ​ലോ​ക​ത്തി​ന്റെ​ ​ഏ​ത് ​കോ​ണി​ലേ​ക്കും​ ​ക​രി​ഷ്മ​ക്ക് ​ഒ​റ്റ​ക്ക് ​വി​മാ​നം​ ​പ​റ​പ്പി​ക്കാം.
പൂ​ന്തു​റ​ ​സെ​ന്റ് ​ഫിലോ​മി​നാ​സ് ​സ്‌​കൂ​ളി​ൽ​ ​പ​ത്താം​ ​ക്ലാ​സും​ ​സെ​ന്റ്‌​ തോ​മ​സ് ​സ്‌കൂ​ളി​ൽ​ ​പ്ല​സ്ടു​വും​ ​ക​ഴി​ഞ്ഞ് ​ബി​രു​ദ​പ​ഠ​ന​ത്തി​നാ​യി​ ​ഇ​റ്റ​ലി​യി​ലേ​ക്ക് ​പ​റ​ന്നെങ്കിലും​ ​​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​കാ​ര​ണം ക​രി​ഷ്മയ്ക്ക്​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങേണ്ടി വന്നു. ​പി​ന്നീ​ട് ​ഓ​സ്ട്രി​യ​യി​ലേ​ക്ക്.​ ​അ​വി​ടെ​യും​ ​ര​ക്ഷ​യു​ണ്ടാ​യി​ല്ല.​ ​വീ​ണ്ടും​ ​നാ​ട്ടി​ലെ​ത്തി​ ​ഓ​ൺ​ലൈ​നി​ൽ​ ​ബി​സി​നി​സ് ​ന​ട​ത്തി​യെ​ങ്കി​ലും അതും​ ​പ​രാ​ജ​യ​മാ​യി.​ ​

മോ​ഹ​ങ്ങ​ൾ​ ​വീ​ണ്ടും​ ​പൊ​ടി ​ത​ട്ടി​യെ​ടു​ത്ത് ​ത​ല​സ്ഥാ​ന​ത്തെ​ ​സ്വ​കാ​ര്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​കോ​ഴ്സി​ന് ​ചേർ​ന്നെ​ങ്കി​ലും
തു​ട​ർ​പ​ഠ​ന​ത്തി​ന് ​പ​ണ​മു​ണ്ടാ​യി​ല്ല.​ പിന്നാലെ 25ാം​ ​വ​യ​സി​ൽ​ ​വാ​യ്പ​യെ​ടു​ത്ത് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് പറന്നു.​ ​മാ​സ​ങ്ങ​ളോ​ളം​ ​നീ​ണ്ട ​പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ൽ​ ​ഇ​ൻ​സ്ട്ര​ക്റ്റ​റു​ടെ​ ​കീ​ഴി​ൽ​ ​വി​മാ​നം​ ​പ​റ​ത്തി.​ 17​ ​മ​ണി​ക്കൂ​റി​ലേ​റെ​ ​ഒ​റ്റ​ക്ക് ​വി​മാ​നം​ ​പ​റ​ത്തി​യ​തോ​ടെ​ ​സ്വ​കാ​ര്യ​ലൈ​സ​ൻ​സു​മാ​യി.​ ​സ​ഹോ​ദ​ര​ൻ​ ​എംബിബിഎ​സ് ​ ​വി​ദ്യാ​ർ​ത്ഥി​യാ​ണ്. പിറന്ന മണ്ണിനുമീതേ വിമാനം പറപ്പിക്കുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് കരിഷ്മ പങ്കുവച്ചു.

English Summary

Karishma Binraj, a young woman from Poonthura, Thiruvananthapuram, has fulfilled her dream of becoming a pilot. Overcoming financial hurdles, the daughter of a fisherman obtained her private pilot license in South Africa after flying solo for over 17 hours. She now aims to secure a commercial license and fly over her hometown, making her community proud.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARISHMA BINRAJ PILOT, KERALA WOMAN PILOT, POONTHURA KARISHMA BINRAJ, SOUTH AFRICA PRIVATE PILOT LICENSE, KERALA WOMAN PILOT SUCCESS STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE