24-ാം വയസിൽ യുപിഎസ്സി പരീക്ഷയിൽ ഉയർന്ന റാങ്കോടെ വിജയം നേടി നിലവിൽ പ്രയാഗ്രാജ് അഡീഷണൽ ഡിസിപിയായി പ്രവർത്തിക്കുന്ന ശ്രുതി ശ്രീവാസ്ത നിശ്ചയാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാവുകയാണ്. 2020 ബാച്ച് ഇന്ത്യൻ ഐപിഎസ് ഓഫീസറാണ് ശ്രുതി.
2019ൽ നടന്ന സിവിൽ സർവീസ് പരീക്ഷയിൽ 82-ാം റാങ്ക് ആണ് ശ്രുതി നേടിയത്. ഉത്തർപ്രദേശ് കേഡറിലാണ് ഐപിഎസിൽ പ്രവേശിച്ചത്. തുടക്കത്തിൽ അദ്ധ്യാപികയാകാൻ ആഗ്രിച്ച ശ്രുതി പിന്നീട് യുപിഎസ്സിലേയ്ക്ക് തിരിയുകയായിരുന്നു. കോച്ചിംഗ് സെന്ററിൽ പോകാതെ സ്വന്തമായി ആയിരുന്നു പഠനം.
1995ൽ ഡൽഹിയിൽ ജനിച്ച ശ്രുതി ഹിന്ദു കോളേജിലും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലുമാണ് പഠിച്ചത്. ഇംഗ്ളീഷ് ബിരുദധാരിയാണ്. സഞ്ജയ് ശ്രീവാസ്തവയാണ് പിതാവ്.
ഹൈദരാബാദിലുള്ള സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് പരിശീലനം നടത്തുന്നതിനിടെ ഉത്തർപ്രദേശ് കേഡറിലെ 73-ാമത് റെഗുലർ റിക്രൂട്ട് ബാച്ച് അംഗമെന്ന നിലയിൽ യോഗയ്ക്കുള്ള 'ഗാന്ധി ജ്ഞാൻ മന്ദിർ യോഗ സെന്റർ ട്രോഫി' ലഭിച്ചിട്ടുണ്ട്. 2025-ലെ മഹാകുംഭമേളയോടനുബന്ധിച്ച് വാരാണസി സന്ദർശിച്ച ബോളിവുഡ് താരം രവീണ ടണ്ടനുമായി ശ്രീവാസ്തവ അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖം പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Shruti Srivastava, a 2020-batch IPS officer, secured All India Rank 82 in the 2019 UPSC Civil Services Examination at age 24. Currently serving as Additional DCP in Prayagraj, Uttar Pradesh, she prepared independently without coaching. An English graduate of Hindu College and Jawaharlal Nehru University, she initially aspired to become a teacher. Her interview with actress Raveena Tandon later went viral.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |