SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.50 PM IST

സ്‌കൂളിൽ ചാറ്റ്‌ജിപിടി ഉൾപ്പെടെ വിലക്കി; സ്വന്തമായി എഐ പ്ളാറ്റ്‌ഫോം നിർമിച്ച് വിദ്യാർത്ഥിനി

navya-tuteja
നവ്യ തുതേജ

ചാറ്റ്‌ജിപിടി അടക്കമുള്ള എഐ ടൂളുകൾ സ്‌കൂളിൽ നിരോധിച്ചതോടെ സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് ആരംഭിച്ച് 17കാരിയായ വിദ്യാർത്ഥിനി. വിർജീനിയയിലെ തോമസ് ജെഫർസൺ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ നവ്യ തുതേജയാണ് റാഹ എന്ന എഐ പ്ളാറ്റ‌്‌ഫോം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ന്യൂറോഡൈവേർജന്റ് ആയ തൊഴിലന്വേഷകർക്കായി രൂപകല്നന ചെയ്ത സൗജന്യ പ്ലാറ്റ്‌ഫോമാണിത്.

ഓട്ടിസം, എഡ‌ിഎച്ച്‌ഡി, ഒസിഡി തുടങ്ങിയവ ഉള്ളവർ ന്യൂറോഡൈവേർജന്റ് വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. അപേക്ഷിക്കുന്നതിന് മുൻപ് ഒരു ജോലി തങ്ങളുടെ പ്രവർത്തനരീതിക്ക് അനുയോജ്യമാണോ എന്ന് മനസിലാക്കാൻ പ്ളാറ്റ്‌ഫോം സഹായിക്കുന്നു. ഇതിനോടകംതന്നെ പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ എണ്ണം 1000വും തൊഴിൽ അവസരങ്ങളുടെ എണ്ണം 20,000വും പിന്നിട്ടിരിക്കുന്നതായാണ് റിപ്പോർട്ട്.

കേൾവി ശക്തി കുറവുള്ള സ്വന്തം അമ്മ ജോലി സ്ഥലത്ത് നേരിടുന്ന പ്രയാസങ്ങളാണ് പുതിയൊരു പ്ളാറ്റ്‌‌ഫോം തുടങ്ങാൻ നവ്യയെ പ്രേരിപ്പിച്ചത്. ജോലിക്കായുള്ള പരസ്യങ്ങളിൽ എന്താണ് ഓരോ തസ്‌തികയ്ക്കുമുള്ള ശരിക്കുമുള്ള ജോലിയെന്ന വിവരണം റാഹയിൽ ലഭ്യമാകും. ഇത് ന്യൂറോഡൈവേർജന്റ് ആയ ആളുകൾക്ക് തങ്ങൾക്കനുയോജ്യമായ തൊഴിൽ തിരഞ്ഞെടുക്കൻ സഹായിക്കുന്നു.

സ്‌കൂളിലെ എഐ ക്ളബിന്റെ പ്രസിഡന്റ് കൂടിയാണ് നവ്യ. മുൻപും നവ്യ എഐ ടൂൾ വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രത്യേക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖകൾ കുടുംബങ്ങൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുന്ന 'ലെജിബിൾ' എന്ന ടൂളിന്റെ പ്രവർത്തനത്തിലും നവ്യ പങ്കാളിയായിരുന്നു.

English Summary

Seventeen-year-old Virginia student Navya Tuteja launched Raha, a free AI-powered platform designed to help neurodivergent job seekers find suitable employment. The platform provides clearer job descriptions and helps users assess workplace compatibility. Inspired by her hearing-impaired mother’s workplace challenges, Navya has already attracted over 1,000 users and 20,000 job opportunities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVYA TUTEJA, AI STARTUP, RAHA PLATFORM, CHATGPT SCHOOL BAN, NEURODIVERGENT JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE