
നമ്മുടെ ജീവിതത്തെ എളുപ്പമാർന്നതാക്കാനുള്ള കണ്ടെത്തലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). പക്ഷെ അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിത്തുടങ്ങിയെന്നതിന് പല ഉദാഹരണങ്ങളുണ്ട്. കുട്ടികൾക്ക് പഠനത്തിൽ എഐ വളരെ സഹായകരമാണ്. പക്ഷെ ചില കാര്യങ്ങൾ കൊണ്ട് അവർക്കും അത് വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. എത്ര പ്രയാസമേറിയ ജോലിയും ലളിതമാക്കാനും കുട്ടിയുടെ കഴിവ് അനുസരിച്ച് വെർച്വൽ ട്യൂട്ടർമാരെ കണ്ടെത്താനും അങ്ങനെ നിരവധി ഗുണങ്ങൾ അതിനുണ്ട്. എന്നാൽ എഐ അവർക്ക് ചെയ്യുന്ന ദോഷങ്ങളും കാണാതിരുന്നുകൂട.
കുട്ടിയുടെ ഗണിതശാസ്‌ത്രപരമായ, വിമർശനാത്മകമായ ചിന്താശേഷിയെ എഐ തകർക്കുന്നുണ്ട്. ചിന്താശേഷി മുരടിച്ചുപോയാൽ കുട്ടിയുടെ മൊത്തത്തിലുള്ള ബുദ്ധിവികാസത്തെ അത് കാര്യമായി ബാധിക്കും. ഇത് അവരുടെ സ്‌കൂൾ പഠനത്തെയും ചുറ്റുമുള്ളവ പഠിച്ചെടുക്കുന്നതിനും തടസമാകും. ഒരു ചോദ്യം എഐയ്‌ക്ക്നൽകിയാൽ നിമിഷങ്ങൾക്കകം അതിന് പൂർണമായ ഉത്തരം നൽകുമെന്നതിനാൽ കുട്ടികളുടെ വിമർശനാത്മക ചിന്ത, പ്രശ്‌നപരിഹാര കഴിവ് എന്നിവ ക്രമേണ ഇല്ലാതാകും. ഇത് വിദ്യാർത്ഥികൾ ഒരുവിഷയത്തിലും ആഴത്തിൽ ഇടപെടാതിരിക്കാൻ കാരണമാകും. തത്ഫലമായി വിഷയത്തിൽ ശക്തമായ അടിത്തറ ഉണ്ടാകില്ല.
ക്‌ളൗഡ്, ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനി എന്നിവയെപ്പോലെ വമ്പൻ എഐ ടൂളുകളെയാണ് സമീപിക്കുന്നത്. വിദ്യാഭ്യാസത്തിന്റ ലക്ഷ്യമായ അറിവ്, കഴിവ്, ക്രിയേറ്റിവിറ്റി എന്നിവ കുട്ടികളിലുണ്ടാകാൻ ഇവ തടസമാകും. കാരണം കുട്ടികൾ ചോദിക്കുന്ന ചോദ്യത്തിന് നിമിഷങ്ങൾക്കകം മറുപടി എഐ ടൂൾ നൽകും. ഇതിൽ മാത്രം ആശ്രയിക്കുന്ന കുട്ടികൾ പരീക്ഷയിൽ അല്ലെങ്കിൽ അവ പ്രയോഗത്തിൽ വരേണ്ട സാഹചര്യത്തിൽ പ്രയോഗിക്കാവാതെ പ്രയാസപ്പെടും.
ആലോചനാശേഷിയെ ഉണർത്തി തടസങ്ങളെ മറികടന്ന് മാത്രമേ കുട്ടികളിൽ യഥാർത്ഥ വളർച്ച സാദ്ധ്യമാകൂ. എഐ വഴി ഫലം ലഭിക്കുമ്പോൾ അവ അതിനെ അറിയുന്നില്ല. പഠനത്തിൽ സഹപാഠികളോടും അദ്ധ്യാപകരോടും ചർച്ച നടത്തി വേണം കുട്ടികൾ വിഷയം പഠിക്കാൻ. പഠനത്തെ സഹായിക്കുന്ന ഒരു ടൂൾ മാത്രമായേ എഐയെ കാണാവൂ. പഠനം പ്രധാനമായും എഐയിൽ നിന്നാകരുത്. ചില കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ വിദ്യാർത്ഥികളുടെ ഗ്രേഡിൽ കാര്യമായ കുറവുണ്ടായതായി ഈയിടെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇതിന് കാരണം അവർ എഐയെ പരമാവധി ആശ്രയിക്കുന്നതാണ്. പരീക്ഷകളിലോ അഭിമുഖങ്ങളിലോ ഇവ പരിഹരിക്കാൻ ആവശ്യപ്പെട്ടാൽ കുട്ടികൾ അമ്പേ പരാജയപ്പെടുകയാണെന്നും ഇവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |