SignIn
Kerala Kaumudi Online
Wednesday, 15 July 2026 5.09 PM IST

യുക്രെയിനുമേൽ പുടിൻ ആണവായുധം പ്രയോഗിക്കാത്തതിന് കാരണം മോദി, ഇന്ത്യ വഹിച്ചത് വലിയ പങ്കെന്ന് പോളണ്ട് മന്ത്രി

modi-putin

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും

വാർസോ: നാല് വർ‌ഷത്തോളമായി യുക്രെയിനും റഷ്യയും തമ്മിൽ യുദ്ധം രൂക്ഷമായി തുടരുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ സമാധാന സന്ധിയിലേർപ്പെടാൻ നിരവധി രാജ്യങ്ങൾ ഇടപെട്ടിരുന്നു. ഇന്ത്യയും റഷ്യയോട് സമാധാനത്തിനായി ആവശ്യപ്പെട്ടിരുന്നു. 2022 അവസാനത്തോടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ യുക്രെയിനുനേരെ ചെറിയ ആണവായുധങ്ങൾ പ്രയോഗിക്കാൻ തീരുമാനിച്ചിരുന്നു. വിനാശകരമായ ഈ കടുത്ത തീരുമാനത്തിൽ നിന്ന് പുടിനെ പിന്തിരിപ്പിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മോദിയുടെ നിർണായക ഇടപെടലിനെക്കുറിച്ച് വ്യക്തമാക്കിയത് പോളണ്ടിന്റെ വിദേശകാര്യ സഹമന്ത്രി വ്ളാഡി‌സ്‌ലാവ് തിയോഫിൽ ബാർടോസ്‌വെസ്‌കിയാണ്.

അറിയപ്പെടുന്ന ലോകരാഷ്‌ട്രതന്ത്രജ്ഞൻ എന്നാണ് പോളിഷ് മന്ത്രി മോദിയെ വിശേഷിപ്പിച്ചത്. മോദി പറയുന്ന കാര്യങ്ങളെ യഥാർത്ഥത്തിൽ പുടിൻ ശ്രദ്ധിക്കുന്നുണ്ടെന്ന് ബാർടോസ്‌വെസ്‌കി വ്യക്തമാക്കി. റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ മോദിക്ക് സ്വാധീനം ചെലുത്താനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

'2022 അവസാനത്തോടെ യുക്രെയിനിൽ റഷ്യയുടെ തന്ത്രപരമായ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും പുടിനെ തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവഹിച്ചു. പ്രസിഡന്റ് പുടിനിൽ സമ്മർദ്ദവും സ്വാധീനവും ചെലുത്താൻ കഴിയുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് മോദി എന്നത് സത്യമാണ്. റഷ്യ-യുക്രെയിൻ സംഘർ‌ഷം തടയുന്നതിൽ ഇന്ത്യയ്‌ക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണിത്. പ്രസിഡന്റ് പുടിൻ ശരിക്കും പ്രധാനമന്ത്രി മോദി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കും.'- പോളണ്ട് വിദേശകാര്യ സഹമന്ത്രി പറയുന്നു.

സംഘർഷം രൂക്ഷമാകുന്നതിനെ എല്ലാവരും എതിർക്കുന്നു മോദി മാത്രമല്ല ചൈനയുടെ ഷി ജിൻപിംഗും അങ്ങനെതന്നെ. റഷ്യയോട് ശത്രുത പുലർത്താത്തൊരു രാജ്യത്തിൽ നിന്നും ഈ നിലപാട് വരുമ്പോൾ ഇവിടെ ഇന്ത്യയുടെ പങ്ക് നിർണായകമാണ്.'- ബാർടോസ്‌വെസ്‌കി സൂചിപ്പിക്കുന്നു. ഇന്ത്യയെ അടുത്തിടെ പുടിൻ ഒരു മഹാരാജ്യമെന്ന് വിളിക്കുകയും രാജ്യം പിന്തുടരുന്ന സ്വതന്ത്ര വിദേശനയത്തെ പ്രശംസിക്കുകയും ചെയ്‌തിരുന്നു. മികച്ച സാമ്പത്തികവളർച്ച സൂചിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പുടിൻ പറഞ്ഞിരുന്നു. ഇതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ കഠിനപരിശ്രമം കാരണമാണിതെന്നും പുടിൻ പ്രശംസിച്ചിരുന്നു.

English Summary

According to Polish Deputy Foreign Minister Władysław Teofil Bartoszewski, Russian President Vladimir Putin considered using tactical nuclear weapons against Ukraine in late 2022, but was discouraged in part by Indian Prime Minister Narendra Modi's intervention. However, this remains a statement by the Polish official and has not been independently confirmed by the governments of Russia or India, or by publicly available official evidence. Therefore, the claim should be presented as an allegation or assessment rather than as an established fact.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UKRAIN, MODI, PUTIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360