
തിരുവനന്തപുരം:ടെക്നോപാർക്കിലെ എസ്.ടി.പി.ഐ. കേന്ദ്രത്തിൽ സൈബർ സെക്യൂരിറ്റിയിൽ സർട്ടിഫൈഡ് അനലിസ്റ്റ് കോഴ്സ് നടത്തും. കേരള ഐ.സി.ടി. അക്കാദമിയാണ് കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കോഴ്സ് നടത്തുന്നത്. നാലുമാസത്തെ കോഴ്സും ഒരുമാസത്തെ ഇന്റേൺഷിപ്പും 500മണിക്കൂർ പരിശീലനവും ഉണ്ടാകും. എൻജിനീയറിംഗ് അല്ലെങ്കിൽ സയൻസ് ബിരുദധാരികൾക്കും ഏതെങ്കിലും എൻജിനീയറിംഗ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. സ്കോളർഷിപ്പ് നേടാനുള്ള അവസരവുമുണ്ട്. അവസാന തീയതി: 25. വിവരങ്ങൾക്ക് +91 94 000 63499, ictaksupport4@ictkerala.org, info@ictkerala.org.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |