SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ഇൻസ്റ്റഗ്രാം എൻക്രിപ്റ്റഡ് ചാറ്റ് നിറുത്തലാക്കുന്നു

insta

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ചാറ്റ് മെസേജിംഗ് സംവിധാനം നിറുത്തലാക്കാൻ മെറ്ര. മേയ് 8 മുതൽ പ്രാബല്യത്തിലാകും. അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രം സന്ദേശങ്ങൾ വായിക്കാൻ കഴിയുന്നതാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ.

ഇത് നിറുത്തലാക്കുന്നതോടെ ആവശ്യമായ സാഹചര്യങ്ങളിൽ മെറ്റ കമ്പനിക്ക് സന്ദേശങ്ങളുടെ ഉള്ളടക്കം മനസിലാക്കാനാകും. ഇത് സന്ദേശങ്ങളുടെ സ്വകാര്യത നഷ്ടമാകുമോ എന്ന് ആശങ്കയുണ്ട്. ഉപഭോക്താക്കൾ നിലവിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളോ മീഡിയ ഫയലുകളോ മേയ് എട്ടിനു മുമ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് മെറ്റ അറിയിച്ചു.

2023ലാണ് ഇൻസ്റ്റഗ്രാം എൻക്രിപ്റ്റഡ് മെസേജിംഗ് ഫീച്ചർ അവതരിപ്പിച്ചത്. എന്നാൽ, ഉപയോക്താക്കൾക്കിടയിൽ ഉപയോഗം കുറഞ്ഞതും സ്വീകാര്യത ലഭിക്കാത്തതുമാണ് ഇത് പിൻവലിക്കാനുള്ള കാരണമെന്നാണ് കമ്പനി പറയുന്നത്. ഇൻസ്റ്റയിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിറുത്തലാക്കുന്നതോടെ ഉപഭോക്താക്കൾ കൂടുതലായി വാട്സാപ്പിലേക്ക് തിരിഞ്ഞേക്കാം. വാട്സാപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INSTAGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY