കൊല്ലം: കാഴ്ചയില്ലാത്തവർക്ക് ഇനി ആരുടെയും സഹായമില്ലാതെ ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാൻ വഴിയൊരുക്കി വിദ്യാർത്ഥികളുടെ നൂതന കണ്ടുപിടിത്തം. മുന്നിലുള്ള തടസങ്ങൾ തിരിച്ചറിഞ്ഞ് ശബ്ദത്തിലൂടെ മുന്നറിയിപ്പ് നൽകുന്ന 'സ്മാർട്ട് ഗ്ലാസ്' നിർമ്മിച്ച് ശ്രദ്ധേയരായിരിക്കുകയാണ് വർക്കന്നൂർ വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ബിൽസണും നാദിലും. വി.എച്ച്.എസ്.ഇ റീജിയണൽ സ്‌കിൽ ഫെസ്റ്റിലാണ് ഇവർ ഈ മാതൃക അവതരിപ്പിച്ചത്.
ഗ്ലാസിൽ ഘടിപ്പിച്ചിരിക്കുന്ന അൾട്രാസോണിക് സെൻസർ മുന്നിലുള്ള തടസങ്ങൾ തിരിച്ചറിയുകയും, 50 സെന്റിമീറ്റർ അകലത്തിൽ തടസമുണ്ടായാൽ ബസറിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്യും. സെൻസറിന്റെ പരിധി ക്രമീകരിച്ച് നാല് മീറ്റർ വരെയുള്ള അകലത്തിലുള്ള തടസങ്ങളും ഇതിലൂടെ കണ്ടെത്താനാകും. ആർഡുനോ നാനോ കൺട്രോളർ, ബാറ്ററി, പ്രസ് ബട്ടൺ, സെൻസർ, ബസർ എന്നിവ സംയോജിപ്പിച്ചാണ് ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Students Bilson and Nadhil, first-year students at Varkannur VHSS, have developed innovative smart glasses to help visually impaired people travel independently and confidently.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |