SignIn
Kerala Kaumudi Online
Friday, 06 November 2026 1.00 PM IST

വാട്‌സാപ്പിൽ ഇനിമുതൽ പുതിയ ഐറ്റം; ഏറെ ഉപകാരപ്പെടുന്നത്, ആർക്കും ഇഷ്ടപ്പെടും

whats-app
പ്രതീകാത്മക ചിത്രം

ചടങ്ങ് എത്ര ചെറുതായാലും വലുതായാലും അത് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ഒത്തിരി കഷ്ടപ്പാട് നിറഞ്ഞതാണ്. പ്രത്യേകിച്ചും ആൾക്കാരെ ക്ഷണിക്കുന്നത്. എന്നാൽ ഇതെല്ലാം ഇനി മറന്നേക്കൂ. ഇതിനെല്ലാത്തിനും വാട്‌സാപ്പ് മാത്രം മതി. ചടങ്ങുകൾ ആസൂത്രണം ചെയ്യുന്നതിനായി വാട്‌സാപ്പ് പുതിയ സൗകര്യം പുറത്തിറക്കിയിരിക്കുകയാണ്. വാട്‌സാപ്പ് അക്കൗണ്ടില്ലാത്തവർക്കും താൽപ്പര്യമുള്ളവരെ ചടങ്ങിലേക്ക് ക്ഷണിക്കാനും അവർ പങ്കെടുക്കുമോ ഇല്ലയോ എന്നറിഞ്ഞശേഷം പരിപാടികൾ അതനുസരിച്ച് ആസൂത്രണം ചെയ്യാനും ഇതിലൂടെ സാധിക്കും.

വാട്സാപ്പിൽ ഒരു ഇവന്റ് നിർമിച്ച് കവർ ഫോട്ടോ ഉൾപ്പെടുത്തിയതിനുശേഷം അതിന്റെ ലിങ്ക് വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് അയച്ചുകൊടുക്കാം. വാട്‌സാപ്പ് ഉപയോഗിക്കാത്തവർക്കും മ​റ്റു മാർഗങ്ങളിലൂടെ അയയ്ക്കാം. ആപ്പ് ഡൗൺലോഡ് ചെയ്യാതെതന്നെ അവർക്ക് വിവരങ്ങൾ കാണാനും ചടങ്ങിൽ പങ്കെടുക്കമോ ഇല്ലയോ എന്ന് തിരിച്ച് അറിയിപ്പ് നൽകാനും സാധിക്കും.ഇതിനുപുറമേ കസ്​റ്റമൈസ് ചെയ്ത ക്ഷണക്കത്തുകൾ അയയ്ക്കാനായി 'ഇവന്റ്സ് ഹോം' സൗകര്യം വാട്സാപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിനെത്തുന്ന അതിഥികൾക്ക് പരിപാടികളെക്കുറിച്ചുള്ള റിമൈൻഡറുകൾ സൗകര്യവും ഇതിൽ നൽകിയിട്ടുണ്ട്.


വാട്സാപ്പ് സെ​റ്റിം‌ഗ്‌സിൽ പോയി ഇവന്റ്സ് തിരഞ്ഞെടുത്താൽ രൂപീകരിച്ചതും ക്ഷണം ലഭിച്ചതുമായ പഴയതും വരാനിരിക്കുന്നതുമായ എല്ലാ പരിപാടികളുടെയും പൂർണവിവരം ഒരിടത്ത് കാണാനാവും. ഇവന്റ് ലിങ്കുകൾ അപരിചിതരായ അതിഥികളിലേക്ക് എത്താൻ സാദ്ധ്യത കൂടുതലായതിനാൽ അവരിൽനിന്ന് ഉപയോക്താവിന്റെ ഫോൺ നമ്പർ മറച്ചുവയ്ക്കപ്പെടും. ഇത്തരത്തിലുളള നിരവധി സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary

WhatsApp has introduced new event planning features, enabling users to create events, invite guests, and manage RSVPs. The update allows invitations to be sent to non-WhatsApp users, who can view event details and respond without downloading the app. Features include customized invites, reminders, and enhanced privacy, streamlining event organization for both hosts and attendees.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHATSAPP EVENTS HOME, WHATSAPP NEW FEATURES, WHATSAPP EVENTS, WHATSAPP UPDATE, WHATSAPP GROUP EVENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE