ലോകം മുഴുവൻ ഇന്ധനവിലയിലെ വർദ്ധനയിൽ ആശങ്കപ്പെടുമ്പോൾ കുപ്പിവെള്ളത്തെക്കാൾ കുറഞ്ഞ വിലയ്‌ക്ക് ഇന്ധനം ലഭിക്കുന്ന ഒരു രാജ്യമുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ കൊച്ചുരാജ്യമായ ബ്രൂണെയാണത്. സമ്പന്നമായ എണ്ണ ശേഖരം, മനോഹരമായ പള്ളികൾ, പച്ചപ്പാർന്ന മഴക്കാടുകൾ എന്നിവയാൽ ശ്രദ്ധേയമായ ഈ രാജ്യം ഇപ്പോൾ യാത്രാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്.
ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ അങ്കിത കുമാറാണ് ബ്രൂണെയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ഇവിടെ ജനങ്ങൾക്ക് വ്യക്തിഗത ആദായനികുതിയില്ല. വിദ്യാഭ്യാസം ഏതാണ്ട് സൗജന്യമാണ്. സർക്കാർ ആശുപത്രികളിൽ വെറും ഒരു ഡോളറിന് (94 രൂപ) ചികിത്സ ലഭിക്കുമെന്നും അങ്കിത പറയുന്നു.
ബ്രൂണെയെ സംബന്ധിച്ച് അങ്കിതയെ ഏറ്റവും കൂടുതൽ അതിശയിപ്പിക്കുന്ന കാര്യം അവിടുത്തെ ശാന്തതയാണ്. താൻ സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളിൽ ഇത്രയധികം നിശബ്‌ദമായ മറ്റൊരിടം ഇല്ലെന്നാണ് അങ്കിത പറയുന്നത്. രാജ്യത്തിന്റെ ഏകദേശം 70 ശതമാനവും വനപ്രദേശമാണ്. രാത്രിജീവിതത്തിന് വലിയ പ്രാധാന്യമില്ലാത്ത ഇവിടെ സ്വദേശികൾക്ക് മദ്യപാനത്തിന് നിരോധനവുമുണ്ട്.
ഇന്ത്യക്കാർക്ക് മൂന്ന് ദിവസംവരെ വിസയില്ലാതെ ബ്രൂണെ സന്ദർശിക്കാം. രാജ്യം ചുറ്റിക്കറങ്ങനായി ഇത്രയും സമയംതന്നെ ധാരാളമാണെന്നും അങ്കിത പറയുന്നു. ചെന്നൈയിൽനിന്ന് നേരിട്ട് ബ്രൂണെയിലേക്ക് വിമാന സർവീസുണ്ട്. ഏകദേശം അഞ്ചുമണിക്കൂർ യാത്രചെയ്‌താൽ ഇവിടെയെത്താൻ സാധിക്കും. ഒരു വശത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഏകദേശം 17,000 മുതൽ 21,000 രൂപവരെയാണ്. തിരക്കുകളും ബഹളങ്ങളുമില്ലാതെ പ്രകൃതിഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്രൂണെ തീർച്ചയായും വ്യത്യസ്‌തമായൊരു യാത്രാനുഭവമായിരിക്കും.
Brunei offers cheap fuel, tax-free living and visa-free travel for Indians for up to three days.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |