SignIn
Kerala Kaumudi Online
Tuesday, 03 November 2026 12.38 PM IST

പ്രവാസി മലയാളികൾ ദുരിതത്തിൽ, ഒറ്റയടിക്ക് 70,000 രൂപയിൽ കൂടുതൽ ചെലവാകും, സൗദി യാത്ര പ്രതിസന്ധിയിൽ

air-india
പ്രതീകാത്മക ചിത്രം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിലച്ചതോടെ പ്രവാസികൾ ദുരിതത്തിൽ. കോഴിക്കോട് - ജിദ്ദ സെക്ടറിൽ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ വിമാനങ്ങൾ സർവീസ് നിർത്തിയതോടെ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനുള്ള സൗകര്യം ഇല്ലാതായി. സൗദിയിലെ സംഘർഷ സാഹചര്യവും സുരക്ഷാ ആശങ്കകളുമാണ് വിമാന സർവീസുകളെ ബാധിച്ചത്.

ആകാശ എയർ ജിദ്ദയിലേക്കുള്ള സർവീസ് നവംബർ 18 വരെയും റിയാദിലേക്കുള്ള സർവീസ് നവംബർ 30 വരെയും നീട്ടിവെച്ചിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ജിദ്ദ, റിയാദ്, ദമാം സെക്ടറുകളിലേക്കുള്ള സർവീസുകൾ നവംബർ 14 വരെയും നിർത്തിവെച്ചിട്ടുണ്ട്.

നേരിട്ടുള്ള സർവീസുകൾ ഇല്ലാതായതോടെ മറ്റ് വിമാനത്താവളങ്ങൾ വഴിയോ കണക്ഷൻ വിമാനങ്ങളിലോ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഇത് യാത്രാസമയവും ചെലവും വർദ്ധിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് ലഭ്യതയിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി നിശ്ചിത സമയത്ത് സൗദിയിലെത്തേണ്ട പ്രവാസികളെയാണ് നിയന്ത്രണം കൂടുതൽ ബാധിക്കുന്നത്. ഉംറ തീർത്ഥാടകരും പ്രതിസന്ധിയിലാണ്.

അതേസമയം, കോഴിക്കോട് - മസ്‌കത്ത് - ജിദ്ദ റൂട്ടിൽ സലാം എയറിന്റെ സർവീസ് തുടരുന്നുണ്ട്. മസ്‌കത്ത് വഴിയുള്ള യാത്രയാണ് നിലവിൽ സൗദിയിലേക്ക് പോകാൻ ലഭ്യമായ പ്രധാന ബദൽ മാർഗങ്ങളിലൊന്ന്. 70,000 രൂപയിലധികമാണ് ടിക്കറ്റ് നിരക്ക്. സൗദിയിലെ വിമാനത്താവളങ്ങളും നിർണായക ഇടങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ തുടർന്നാണ് വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

സർവീസുകൾ കൂടിയേക്കും

കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് സൗദിയ എയർലൈൻസ് ഡിസംബർ നാലിന് നേരിട്ടുള്ള സർവീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാകുക. ജനുവരിയോടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചേക്കും. കോഴിക്കോട് - റിയാദ് സർവീസ് ഈ മാസം 29 വരെ നിർത്തിവെച്ചിട്ടുള്ള സൗദിയ, തുടർന്ന് സർവീസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയിലാണ് പ്രവാസികൾ

English Summary

Direct flight services from Karipur airport to Saudi Arabia have been temporarily suspended due to security concerns, severely impacting expatriates and Umrah pilgrims. Airlines like Air India Express and Akasa Air have halted routes, forcing travelers into costly, longer indirect journeys. However, Saudia Airlines is expected to resume direct Karipur-Jeddah services from December 4, offering relief.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAUDI ARABIA TRAVEL COST, MALAYALI EXPATS, SAUDI TRAVEL CRISIS, SAUDI ARABIA FLIGHT TICKETS, GULF EXPATRIATES NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360