SignIn
Kerala Kaumudi Online
Wednesday, 08 July 2026 4.32 PM IST

ഇന്ത്യയിൽ മൺസൂൺ അതിമനോഹരംതന്നെ! എന്നാൽ ഈ ആറുസ്ഥലങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കാം

wayanad
വയനാട്

ഇന്ത്യയിൽ യാത്ര ചെയ്യാൻ ഏറ്റവും മനോഹരമായ സമയങ്ങളിൽ ഒന്നാണ് മൺസൂൺ. കുന്നുകൾ പച്ചപ്പു നിറഞ്ഞതായി മാറുന്നു, വെള്ളച്ചാട്ടങ്ങൾ സജീവമാകുന്നു, മൂടൽമഞ്ഞാൽ പർവതങ്ങൾ മൂടപ്പെടുന്നു. എന്നാൽ ഈ സൗന്ദര്യത്തിന് അപകടകരമായ ഒരു വശവുമുണ്ട്. ദിവസങ്ങളോളം തുടർച്ചയായി പെയ്യുന്ന മഴ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, റോഡ് തകർച്ച എന്നിവയ്ക്ക് കാരണമാകും. ഇത് യാത്ര അത്യധികം അപകടകരമാക്കുന്നു.

നിലവിൽ പലയിടങ്ങളിലും മൺസൂൺ മഴയിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. അക്കാരണത്താൽ യാത്ര ഒഴിവാക്കേണ്ട ആറ് സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

മഹാരാഷ്ട്രയിലെ ലോണാവാല, ഖണ്ഡല

തുടർച്ചയായ കനത്ത മഴയിൽ പശ്ചിമഘട്ടത്തിലുടനീളം മണ്ണിടിച്ചിലുണ്ടായി. കർജാത്ത്-ലോണാവാല, മുംബയ്-പൂനെ എക്സ്പ്രസ് വേ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജനപ്രിയ ഹിൽ സ്റ്റേഷനുകളായ ലോണാവാല, ഖണ്ഡല എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള പ്രധാന പാതകളിൽ ഒന്നാണിത്.

ഹിമാചൽ പ്രദേശിലെ തിർത്തൻ താഴ്‌വര, ചമ്പ മേഖല

ലാർജി-സൈഞ്ച് റോഡ് വഴി തിർത്തൻ താഴ്‌വരയിലേക്കും ചമ്പ-ടിസ റോഡ് വഴി ചമ്പ മേഖലയിലെ ചില ഭാഗങ്ങളിലേക്കും പോകുന്ന വഴികൾ പാറകൾ, ചെളി, അവശിഷ്ടങ്ങൾ എന്നിവയാൽ തടസപ്പെട്ട നിലയിലാണ്.

ഉത്തരാഖണ്ഡിലെ ഗംഗോത്രി

ഗംഗോത്രിയിലേക്ക് പോകുന്ന തീർത്ഥാടകരും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണം. കനത്ത മഴയിൽ ഗംഗോത്രി ഹൈവേയിൽ മണ്ണിടിച്ചിൽ ഉണ്ടായി. വെള്ളപ്പൊക്കമുള്ള നദികളും അസ്ഥിരമായ പർവത ചരിവുകളും യാത്രയെ ദുഷ്കരമാക്കുന്നു.

ജമ്മു കാശ്‌മീരിലെ ദോഡ, കിഷ്‌ത്വാർ

തുടർച്ചയായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയാൽ ദോഡ, കിഷ്ത്വാർ എന്നീ പർവത ജില്ലകൾ ദുരിതത്തിലാണ്.

ആസാമിലെയും അരുണാചൽ പ്രദേശിലെയും ധേമാജിയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും

ആസാമിലെ ധേമാജിയിൽ വെള്ളപ്പൊക്കത്താലും നദീതീര നാശനഷ്ടങ്ങളാലും റെയിൽവേ സംവിധാനങ്ങൾ തകർന്ന നിലയിലാണ്. അരുണാചൽ പ്രദേശിൽ ശക്തമായ മഴയെത്തുടർന്ന് വിദൂര പർവതപ്രദേശങ്ങളിൽ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവുമുണ്ടായി.

കേരളത്തിലെ വയനാട്

കേരളത്തിലെ ഏറ്റവും പ്രശസ്തമായ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വയനാട്ടിൽ വീണ്ടുമൊരു മഴക്കാല ദുരന്തമുണ്ടായിരിക്കുകയാണ്. ചൂരൽമലയ്‌ക്ക് മൂന്ന് കിലോമീറ്റർ മാത്രമകലെ ആനക്കാംപൊയിൽ - കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപം കനത്ത മഴയിൽ മണ്ണിടിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം സംഭവിച്ചു. തുരങ്ക നിർമ്മാണ പ്രൊജക്ട് ഓഫീസിലെ എൻജിനിയർ അടക്കമുള്ള അഞ്ച് പേരെ കാണാതായി. ഇവർക്കായി പരിശോധന തുടരുകയാണ്.

English Summary

Heavy monsoon rains have triggered landslides, flash floods and road damage across India, making travel risky. Travelers are advised to avoid Lonavala-Khandala (Maharashtra), Tirthan Valley and Chamba (Himachal Pradesh), Gangotri (Uttarakhand), Doda and Kishtwar (Jammu & Kashmir), flood-hit areas of Assam and Arunachal Pradesh, and Wayanad in Kerala due to severe weather and disruptions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONSOON TRAVEL INDIA, PLACES TO AVOID DURING MONSOON, WAYANAD LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY