SignIn
Kerala Kaumudi Online
Thursday, 09 July 2026 5.04 PM IST

ട്രെയിനിലെ എസി കമ്പാർട്ട്‌മെന്റ് മണിയറയാക്കി; ഹണിമൂൺ ആഘോഷം, വീഡിയോ വൈറൽ

compartment
ട്രെയിൻ കമ്പാർട്ട്‌മെന്റ് അലങ്കരിച്ച നിലയിൽ

ഫസ്റ്റ് എസി ട്രെയിൻ കമ്പാർട്ട്‌മെന്റ് ഹണിമൂണിനായി അലങ്കരിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ റെയിൽവേ ജീവനക്കാരന് സസ്‌പെൻഷൻ ലഭിച്ചിരിക്കുകയാണ്.

ട്രെയിൻ നമ്പർ 11002 നന്ദേദ്ഗ്രാം എക്‌സ്‌പ്രസിലെ കമ്പാർട്ട്‌മെന്റായി മണിയറയായി അലങ്കരിച്ചിരിക്കുന്നത്. ധാരാളം പൂവുകളും ബലൂണുകളും അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള റാഹത് റൂം ഡെക്കറേഷൻ എന്ന കമ്പനിയാണ് കമ്പാർട്ട്‌മെന്റ് അലങ്കരിച്ചത്. ജൽന സദേശികളായ ദമ്പതികൾക്കുവേണ്ടിയായിരുന്നു ഇത്. ഔറംഗബാദിൽ നിന്ന് റോഡുമാർഗമാണ് ദമ്പതികൾ ജൽന റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇവർ ട്രെയിനിൽ പ്രവേശിക്കുന്നതിന് മുൻപായി കമ്പനി ജീവനക്കാർ കമ്പാർട്ട്‌മെന്റ് അലങ്കരിക്കുകയായിരുന്നു.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവന്നത്. ചിലർ ഹണിമൂൺ വ്യത്യസ്തമായി ആഘോഷിക്കുന്നതിനെ പ്രശംസിച്ചു. റെയിൽവേ ഹണിമൂൺ പാക്കേജ് പുറത്തിറക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. എന്നാൽ ട്രെയിൻ പൊതുമുതലാണെന്നും ഇത്തരക്കാർക്ക് സാമാന്യ മര്യാദയില്ലെന്നുമാണ് മറ്റുചിലർ വിമർശിച്ചത്. അലങ്കാരത്തിനായി ഉയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ തീപിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ മറ്റ് യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്നും ചിലർ വാദിച്ചു.

ഇതിനുപിന്നാലെയാണ് ടിക്കറ്റ് ചെക്കർക്ക് സസ്‌പെൻഷൻ ലഭിച്ചത്. ചീഫ് ടിക്കറ്റ് ഇൻസ്‌പെക്‌ടർ ഗിരീഷ് കുമാറിനാണ് സസ്‌പെൻഷൻ ലഭിച്ചത്. കോച്ചിനുള്ളിൽ അലങ്കാര കമ്പനി ജീവനക്കാരൻ പ്രവേശിച്ചത് അനധികൃതമാണെന്നും ഗുരുതര വീഴ്‌ചയാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ അറിയിച്ചു.

English Summary

A First AC compartment of Train No. 11002 Nandedgram Express was decorated for a honeymoon by a private company for a couple. Following the viral video of the decorated coach, Chief Ticket Inspector Girish Kumar was suspended. The suspension resulted from the unauthorized entry of decoration company staff into the coach, and a departmental inquiry is currently underway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN HONEYMOON VIRAL VIDEO, TRAIN HONEYMOON VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY