SignIn
Kerala Kaumudi Online
Thursday, 22 October 2026 7.27 PM IST

മുഖംമൂടി ആക്രമണം,​​ വീട്ടമ്മയെ മർദ്ദിച്ച് ജനലിൽ കെട്ടിയിട്ടു

dgvx

മുഹമ്മ: വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന നേരത്ത് മുഖംമൂടി ധാരിയായ അക്രമി വീട്ടമ്മയെ മർദ്ദിച്ച് അവശയാക്കിയ ശേഷം ജനലിൽ കെട്ടിയിട്ടു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പത്തൊമ്പതാം വാർഡ് കാട്ടൂർ പള്ളിക്കു സമീപം പുത്തൻ പുരയ്ക്കൽ ജോൺ കുട്ടിയുടെ ഭാര്യ തങ്കമ്മയെയാണ് ആക്രമിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

രാവിലെ തങ്കമ്മ അടുക്കളയിൽ അരി കഴുകാൻ തയ്യാറെടുക്കുമ്പോൾ അക്രമി അടുക്കള വാതിലൂടെ കയറി വന്ന് കഴുത്തിന് കുത്തിപ്പിടിക്കുകയും മർദ്ദിച്ച് അവശയാക്കുകയും ചെയ്ത ശേഷം വായിൽ തുണി തിരുകി. പിന്നീട് അടുക്കളയോടുചേർന്നുള്ള മുറിയുടെ ജനലിൽ കഴുത്ത് ചേർത്ത് കെട്ടിയിട്ടു. കൈയും കാലും കൂട്ടികെട്ടുകയും ചെയ്തു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തങ്കമ്മയുടെ ഭർത്താവ് ജോൺകുട്ടി കടലിൽ മത്സ്യ ബന്ധനത്തിന് പോയിരിക്കുകയായിരുന്നു. ഡ്രൈവറായ മകൻ രാജീവ് ഇന്നലെ വെളുപ്പിന് 5.45ന് മീൻ ടെമ്പോയിൽ ഓട്ടം പോയിരുന്നു. രാജീവ് ഉച്ചയ്ക്ക് 1.45 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മയെ ഇത്തരത്തിൽ കണ്ടെത്തിയത്. തങ്കമ്മ ഭയന്നു വിറച്ചിരുന്നു.

അലമാരയിലെ തുണികൾ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം വീട്ടിൽ വിശ്രമത്തിലാണ്. മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. ഡി വൈ.എസ് പി മധു ബാബുവിന്റ നേതൃത്വത്തിലുള്ള സംഘവും ഫോറൻസിക് വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL