റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് റിയാദിലേക്കുള്ള 333 സർവീസുകൾ റദ്ദാക്കി. സൗദി തലസ്ഥാനമായ റിയാദിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന സൗദി സർക്കാർ ഉടമസ്ഥതയിലുള്ള സൗദി എയർലൈൻസിന്റെ ഒരു വിമാനത്തിന് മിസൈൽ ആക്രമണത്തിൽ വലിയ നാശം നേരിട്ടു. സംഭവസമയത്ത് വിമാനത്തിൽ യാത്രക്കാരൊന്നും ഇല്ലാതിരുന്നതിനാൽ ജീവാപായം ഒഴിവായി. എന്നാൽ ഹൂതി ആക്രമണത്തിൽ സൗദിയിൽ സാധാരണക്കാർ മരിച്ച സംഭവം മുൻപ് ഉണ്ടായി. മൂന്ന് പേർക്ക് ജീവനാശം സംഭവിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
വിമാനത്താവള ആക്രമണത്തിന് പിന്നാലെ നിരവധി അന്താരാഷ്‌ട്ര വിമാനകമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ നിർത്തി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ലുഫ്‌താൻസ അടക്കം കമ്പനികൾ തങ്ങളുടെ സർവീസ് നിർത്തിയിട്ടുണ്ട്. വ്യാഴാഴ്‌ച പുറത്തുവിട്ട കണക്കനുസരിച്ച് 333 സർവീസുകളാണ് റദ്ദാക്കിയത്. ഇറാൻ പിന്തുണയുള്ല യമനിലെ ഹൂതികൾ ഈയാഴ്‌ച സൗദി വിമാനത്താവളങ്ങൾ, ഇന്ധന വിതരണ സംവിധാനങ്ങൾ, സൈനിക സംവിധാനങ്ങൾ എന്നിവയ്‌ക്ക് നേരെ വ്യാപക ആക്രമണമാണ് അഴിച്ചുവിടുന്നത്.
യാത്രക്കാർ യാത്ര പുറപ്പെടും മുൻപ് അതത് വിമാനകമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ വിവരങ്ങൾ കൃത്യമായി മനസിലാക്കണമെന്ന് കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവള അധികൃതർ അറിയിച്ചു. അതേസമയം ഹൂതി ആക്രമണത്തെ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ടെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതി വക്താവ് യാഹ്യ സരി പറയുന്നതനുസരിച്ച് രണ്ട് മിസൈലുകൾ റിയാദ് വിമാനത്താവളത്തിനെ ലക്ഷ്യമായി അയച്ചു. നജ്രാനിലെ വിമാനത്താവളത്തിലേക്ക് ഒന്നും ഖമീസ് മുഷൈറ്റിനെ ലക്ഷ്യമാക്കി മറ്റൊരു മിസൈലും ഹൂതികൾ അയച്ചിരുന്നു.
Around 333 flights from various parts of the world to Riyadh were cancelled following a Houthi missile attack targeting King Khalid International Airport. A Saudi Arabian Airlines aircraft owned by the Saudi government, parked at Riyadh’s international airport, sustained major damage in the attack. No casualties were reported, as there were no passengers on board at the time.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |